കണ്ണൂര്‍: (www.kvartha.com) വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ മര്‍ദിക്കുകയും വീടിന് നാശനഷ്ടം വരുത്തുകയും ചെയ്‌തെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ കേസെടുത്തു. കല്യാശ്ശേരി കെ കണ്ണപുരത്ത് താമസിക്കുന്ന ഹസീനയുടെ പരാതിയിലാണ് രാജീവന്‍ കൊറ്റാളിക്കും ഇയാളുടെ രണ്ട് സുഹൃത്തുക്കള്‍ക്കും എതിരെ കണ്ണപുരം പൊലീസ് കേസെടുത്തത്.
പൊലീസ് പറയുന്നത്: ഇക്കഴിഞ്ഞ 12ന് രാത്രി എട്ട് മണിയോടെയാണ് സംഭവം. കുടുംബ സുഹൃത്തായ പ്രതിയുടെ ഭാര്യയെയും മക്കളെയും വീട്ടില്‍ താമസിപ്പിച്ചതിന്റെ വിരോധത്തില്‍ വീട്ടില്‍ അതിക്രമിച്ച് കയറി വഴക്കിടുകയും ആക്രമിക്കുകയും ചെയ്തു. പുലര്‍ചെ വീണ്ടും എത്തി വീടിന്റെ ഹാളില്‍ കയറി ജനല്‍ ഗ്ലാസ് തകര്‍ക്കുകയും 20,000 രൂപയുടെ നാശനഷ്ടം വരുത്തിയെന്നും പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം കേസിലെ പ്രതികള്‍ ഒളിവിലാണ്.
Keywords: Kannur, News, Kerala, attack, Woman, Case, Crime, Kannur: Attack against woman; Police booked.