Follow KVARTHA on Google news Follow Us!
ad

Arrested | 'കണ്ണൂരില്‍ എടിഎം കൗണ്ടര്‍ തകര്‍ത്തു'; ബീഹാര്‍ സ്വദേശി അറസ്റ്റില്‍

Kannur: ATM counter smashed; Bihar native arrested #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) പാറക്കണ്ടിയിലെ എടിഎം കൗണ്ടര്‍ അടിച്ചു തകര്‍ത്തെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ബീഹാര്‍ സ്വദേശി ശംഷാദ് അന്‍സാരി(35)യെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ നഗരത്തില്‍ ഒരു കരാറുകാരന്റെ കൂടെ ജോലി ചെയ്യുന്ന നിര്‍മാണ തൊഴിലാളിയാണ്   ഇയാള്‍. 

പൊലീസ് പറയുന്നത്: വൈശ്യാ ബാങ്കിന്റെ കണ്ണൂര്‍ പാറക്കണ്ടിയിലെ എടിഎമിന്റെ കാബിന്റെ ഗ്ലാസ് ചില്ലുകളാണ് അടിച്ച് തകര്‍ത്തത്. എടിഎം മിഷനില്‍ പണം ഇല്ലാത്തതിനാലുള്ള പ്രകോപനമാണ് ഗ്ലാസ് ചില്ലുകള്‍ തകര്‍ത്തത് എന്നാണ് യുവാവ് പറയുന്നത്. എന്നാല്‍, മോഷണ ശ്രമമാണെന്നാണ് നിഗമനം. 

Kannur, News, Kerala, Arrest, Arrested, Police, Complaint, Crime, Kannur: ATM counter smashed; Bihar native arrested.

കൂടുതല്‍ ചോദ്യം ചെയ്തതിന് ശേഷം ഇയാളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബാങ്ക് മാനേജരുടെ പരാതി പ്രകാരമാണ് കേസെടുത്തത്. ഇയാള്‍ മദ്യലഹരിയിലാണ് എടി എമിലെത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Keywords: Kannur, News, Kerala, Arrest, Arrested, Police, Complaint, Crime, Kannur: ATM counter smashed; Bihar native arrested.

Post a Comment