റാഞ്ചി: (www.kvartha.com) വനത്തില്‍ നിന്ന് യുവാവിന്റെ മൃതദേഹം പകുതി കത്തിയ നിലയില്‍ കണ്ടെത്തി. ഝാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ ഖണ്ഡോലി വനത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഖാന്‍ഗ്രാഡിഹില്‍ താമസിക്കുന്ന വിശാല്‍ കുമാര്‍ സിങിന്റെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് ഖണ്ഡോലി വനമേഖലയ്ക്ക് സമീപം ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചത്. മൃതദേഹം പകുതി കത്തിയ നിലയിലായിരുന്നെന്നും പോസ്റ്റ്മോര്‍ടത്തിനായി സദര്‍ ആശുപത്രിയിലേക്ക് അയച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എന്‍ജിനീയറിങിന് തയാറെടുക്കുകയായിരുന്ന യുവാവ് ഗിരിധിയില്‍ വച്ചാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ രൂപീകരിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
Keywords: News, National, Police, Jharkhand, hospital, Found Dead, Dead Body, Jharkhand: Man found dead in forest.