ജറുസലേം: (www.kvartha.com) ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റയുണ്ടായ ആക്രമണത്തില്‍ രണ്ട് ഇസ്രാഈലികള്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്. 20 വയസുള്ള യുവാവും ആറ് വയസുള്ള കുട്ടിയുമാണ് മരിച്ചത്. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ റാമോട് ജന്‍ക്ഷന് സമീപമുള്ള ബസ് സ്റ്റോപിലായിരുന്നു ആക്രമണം.
നീല നിറമുള്ള ഒരു കാര്‍ ബസ് ഷെല്‍ടര്‍ ഇടിച്ച് തകര്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കിഴക്കന്‍ ജറുസലേമില്‍ നിന്നുള്ള 31 കാരനായ ഫലസ്തീനിയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ സംഭവസ്ഥലത്ത് വച്ച് തന്നെ പൊലീസ് വെടിവച്ചു കൊന്നു. അതേസമയം ആക്രമണത്തില്‍ പരുക്കേറ്റവരുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപോര്‍ട്.
Keywords: News, World, Injured, Killed, attack, Israel, Police, Jerusalem: Two Israelis killed in car ramming attack.