ശ്രീനഗര്‍: (www.kvartha.com) ജമ്മു കശ്മീരിലെ കത്രയില്‍ ഭൂചലനം. വെള്ളിയാഴ്ച പുലര്‍ചെ 5.01 മണിയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയാണ് ഇക്കാര്യം അറിയിച്ചത്. കത്രയില്‍ നിന്ന് 97 കിലോമീറ്റര്‍ കിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും കേന്ദ്രം അറിയിച്ചു.
ഉപരിതലത്തില്‍ നിന്നും 10 കിലോമീറ്റര്‍ ആഴത്തില്‍ അനുഭവപ്പെട്ട ഭൂചലനത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം മേഘാലയയിലും കഴിഞ്ഞ ദിവസം ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാവിലെ 9.26 മണിയോടെയാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്റെ തീവ്രത 3.9 രേഖപ്പെടുത്തി.
Keywords: Srinagar, News, National, Earthquake, Jammu And Kashmir | 3.6 Magnitude Earthquake Hits Katra.