SWISS-TOWER 24/07/2023

Budget | ഈ 10 കാരണങ്ങളാൽ ഇന്ത്യയുടെ ബജറ്റിനെ ലോകം സ്വാഗതം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ബുധനാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് 10 കാരണങ്ങളാൽ മികച്ചതാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വിശേഷിപ്പിച്ചു. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയുടെ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും ഈ 10 കാരണങ്ങളാൽ ലോകം അതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Aster mims 04/11/2022

Budget | ഈ 10 കാരണങ്ങളാൽ ഇന്ത്യയുടെ ബജറ്റിനെ ലോകം സ്വാഗതം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

1. ആഗോള വളർച്ചയുടെ ശക്തമായ എഞ്ചിൻ എന്ന നിലയിൽ ഇന്ത്യയുടെ പങ്ക്: മൂലധന നിക്ഷേപം 33 ശതമാനം വർധിച്ച് 10 ട്രില്യൺ രൂപയായി, ഇത് ജിഡിപിയുടെ 3.3 ശതമാനമാണ്.
2. ബിസിനസ് ചെയ്യാനുള്ള എളുപ്പം: കെ‌വൈ‌സി പ്രക്രിയ ലളിതമാക്കൽ, ഗ്രേറ്റർ ഗിഫ്റ്റ് ഐഎഫ്‌എസ്‌സി പ്രവർത്തനങ്ങൾ, ട്രേഡ് റീഫിനാൻസിനായി എക്‌സിം ബാങ്ക് സബ്‌സിഡിയറി സ്ഥാപിക്കൽ, പൊതു ബിസിനസ് രേഖയായി പാൻ കാർഡ്, സെൻട്രൽ ഡാറ്റാ പ്രോസസ്സിംഗ് സെന്റർ, നിർമാണത്തിനുള്ള പരോക്ഷ നികുതി പിന്തുണ, സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ആനുകൂല്യങ്ങൾ എന്നിവ ബിസിനസ് ചെയ്യാൻ എളുപ്പമാക്കും.

3. മെച്ചപ്പെട്ട സേവനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും ഊന്നൽ: 240 ബില്യൺ രൂപയുടെ ഏറ്റവും ഉയർന്ന റെയിൽവേ നീക്കിയിരിപ്പ്, 100 നിർണായക അടിസ്ഥാന ഗതാഗത പദ്ധതികൾ, 50 അധിക എയർ പോർട്ട്  പദ്ധതികൾ, നഗര അടിസ്ഥാന സൗകര്യ വികസന ഫണ്ട് രൂപീകരിക്കൽ.
4. വികസനത്തിനുള്ള ഡിജിറ്റൽ സംവിധാനങ്ങൾ: കൂടുതൽ ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കുക, ദേശീയ ഡാറ്റാ ഗവേണൻസ് നയം, ഡാറ്റാ ചാനലുകൾ, ഡിജിലോക്കർ പ്രോത്സാഹിപ്പിക്കുക, നിർമിതബുദ്ധി, കുട്ടികൾക്കും കൗമാരക്കാർക്കുമുള്ള നാഷണൽ ഡിജിറ്റൽ ലൈബ്രറി എന്നിവ പ്രോത്സാഹിപ്പിക്കുന്നു.

5. ആഗോള ഭക്ഷ്യ സുരക്ഷ ശക്തിപ്പെടുത്തൽ: ഇന്ത്യയെ ശ്രീ അന്നയുടെ (മില്ലറ്റ്) ആഗോള കേന്ദ്രമാക്കി മാറ്റുക, വൻതോതിൽ വികേന്ദ്രീകൃത സംഭരണ ​​ശേഷി സ്ഥാപിക്കുക, സഹകരണ സംഘങ്ങളുടെ സംഭാവന പ്രോത്സാഹിപ്പിക്കുക, കാർഷിക, മത്സ്യബന്ധന വായ്പകൾ വർധിപ്പിക്കുക, അഗ്രികൾച്ചർ ആക്സിലറേറ്റർ ഫണ്ട് സ്ഥാപിക്കുക, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുക എന്നിവയിലൂടെ ബജറ്റ് ആഗോള ഭക്ഷ്യസുരക്ഷയെ ശക്തിപ്പെടുത്തുന്നു.
6. ആഗോള ആരോഗ്യ സുരക്ഷ ഉറപ്പാക്കൽ: ഫാർമ ആർ ആൻഡ് ഡി പ്രോത്സാഹിപ്പിക്കുക, മെഡിക്കൽ നവീകരണത്തിനും ഉൽപ്പാദനത്തിനും മനുഷ്യവിഭവശേഷി ഉറപ്പാക്കുക, കൂടുതൽ മെഡിക്കൽ ഗവേഷണ സൗകര്യങ്ങൾ സൃഷ്ടിക്കുകയും 157 പുതിയ നഴ്സിംഗ് കോളേജുകൾ സ്ഥാപിക്കുകയും ചെയ്തുകൊണ്ട് ആഗോള ആരോഗ്യ സുരക്ഷയും ബജറ്റ് ഉറപ്പാക്കുന്നു.

7. ആഗോള തൊഴിൽ മേഖലയിൽ ഇന്ത്യൻ പങ്കാളിത്തം:ആഗോള തൊഴിലിടങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കുന്ന 30 സ്കിൽ ഇന്ത്യ ഇന്റർനാഷണൽ സെന്ററുകൾ രൂപീകരിക്കുന്നതിനെക്കുറിച്ച് ബജറ്റിൽ സംസാരിക്കുന്നു.
8. ബജറ്റ് ഹരിത വളർച്ചയിലും ചലനാത്മകതയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിൽ കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

9. ലിംഗ ശാക്തീകരണം ശക്തിപ്പെടുത്തൽ: മോദി സർക്കാരിന്റെ സ്ത്രീപക്ഷ നയം ഗ്രാമീണ സ്ത്രീകളുടെ 8.1 ദശലക്ഷം സ്വയം സഹായ സംഘങ്ങളെ സംരംഭങ്ങളും കൂട്ടായ്മകളുമാക്കാൻ പ്രതിജ്ഞാബദ്ധമാണ്.
10. ടൂറിസം: ഡിജിറ്റൽ പിന്തുണയോടെ വികസിപ്പിക്കേണ്ട 50 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Keywords:  New Delhi, News, National, Budget, Union-Budget, India's external affairs minister lists 10 reasons the world should take note - Budget 2023.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia