Follow KVARTHA on Google news Follow Us!
ad

Aviation Safety | വ്യോമയാന സുരക്ഷയിൽ ഇന്ത്യ എത്രമാത്രം മുന്നിലാണ്? ഏറ്റവും പുതിയ റാങ്കിങ് പുറത്ത്; കണക്കുകളിൽ ഗണ്യമായ പുരോഗതി

India Jumps to 55th place in ICAO’s Aviation Safety Oversight Ranking: DGCA #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ICAO) വ്യോമയാന സുരക്ഷാ റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെട്ടു. സുരക്ഷാ പരിശോധന ശേഷിയിൽ 112-ാം സ്ഥാനത്ത് നിന്ന് ഇന്ത്യ 55-ാം സ്ഥാനത്തേക്ക് ഉയർന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു. ഐസിഎഒ കോർഡിനേറ്റഡ് വാലിഡേറ്റഡ് മിഷൻ (ICVM) എന്ന ഓഡിറ്റ് ഇന്ത്യയിൽ കഴിഞ്ഞ വർഷം നവംബർ ഒമ്പതിനും നവംബർ 16 നും ഇടയിൽ അഞ്ച് മേഖലകളിലായി നടത്തിയതായി ഡിജിസിഎ വ്യക്തമാക്കി.

പ്രൈമറി ഏവിയേഷൻ ലെജിസ്ലേഷൻ ആൻഡ് സ്പെസിഫിക് ഓപ്പറേറ്റിംഗ് റെഗുലേഷൻസ് (LEG), സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ORG), പേഴ്സണൽ ലൈസൻസിംഗ് ആൻഡ് ട്രെയിനിംഗ് (PEL), എയർക്രാഫ്റ്റ് ഓപ്പറേഷൻസ് (OPS), എയറോഡ്രോം ആൻഡ് ഗ്രൗണ്ട് എയ്ഡ് (AGA) എന്നീ അഞ്ച് മേഖലകളാണ് പരിശോധനാ വിധേയമാക്കിയത്.
New Delhi, News, National, India, India Jumps to 55th place in ICAO’s Aviation Safety Oversight Ranking: DGCA.

ഐസിഎഒ വിവിധ രാജ്യങ്ങളിൽ ഓഡിറ്റുകൾ നടത്തുന്നുണ്ട്. നേരത്തെ 2018-ൽ ഐസിഎഒ  ഇന്ത്യൻ വ്യോമയാന സംവിധാനത്തിന്റെ ഓഡിറ്റ് നടത്തിയിരുന്നു. അന്ന് 112-ാം റാങ്ക് ആണ് നൽകിയത്.

Keywords: New Delhi, News, National, India, India Jumps to 55th place in ICAO’s Aviation Safety Oversight Ranking: DGCA.

Post a Comment