Follow KVARTHA on Google news Follow Us!
ad

Covid Test | 6 രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ച് ഇന്‍ഡ്യ

India drops pre-departure Covid tests for travellers from China, Japan, other countries #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ന്യൂഡെല്‍ഹി: (www.kvartha.com) ചൈന, സിംഗപൂര്‍, ഹോങ്കോങ്, കൊറിയ, തായ്‌ലാന്‍ഡ്, ജപാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക്‌കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ച് ഇന്‍ഡ്യ. എയര്‍ സുവിധ പോര്‍ടലില്‍ ഫോം അപ് ലോഡ് ചെയ്യണമെന്ന നിബന്ധനയും ഒഴിവാക്കിയതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

ഫെബ്രുവരി 13 മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുക. വിവിധ രാജ്യങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിലാണ് ഇന്‍ഡ്യയുടെ നിര്‍ദേശം. ദേശീയ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ വ്യോമയാന മന്ത്രാലയ സെക്രടറി രാജീവ് ബന്‍സാലിന് ഇതുസംബന്ധിച്ച് കത്തയച്ചു.

New Delhi, News, National, COVID-19, India, test, Health, India drops pre-departure Covid tests for travellers from China, Japan, other countries.

നിലവില്‍ വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാരില്‍ രണ്ട് ശതമാനം പേര്‍ക്ക് ഇന്‍ഡ്യ റാന്‍ഡം ടെസ്റ്റ് നടത്തുന്നുണ്ട്. നേരത്തെ ചൈനയില്‍ ഇനിയൊരു കോവിഡ് തരംഗത്തിനുള്ള സാധ്യതകള്‍ വിരളമാണെന്ന റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു.

Keywords: New Delhi, News, National, COVID-19, India, test, Health, India drops pre-departure Covid tests for travellers from China, Japan, other countries.

Post a Comment