ഹൈദരാബാദ്: (www.kvartha.com) തെലങ്കാനയില്‍ പുതിയ സെക്രടേറിയറ്റിന്റെ ഉദ്ഘാടനം മാറ്റിവച്ചതായി സംസ്ഥാന സര്‍കാര്‍. പുതിയ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും സര്‍കാര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാലാണ് തീരുമാനം. എംഎല്‍സി തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ പുതിയ സംസ്ഥാന സെക്രടേറിയറ്റിന്റെ ഉദ്ഘാടനം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന കോണ്‍ഗ്രസ് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമീഷന് കത്തയച്ചിരുന്നു.
തുടര്‍ന്ന് സംസ്ഥാന ചീഫ് സെക്രടറി കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷനുമായി ചര്‍ച നടത്തിയതിന് പിന്നാലെയാണ് പുതിയ സെക്രടേറിയറ്റിന്റെ ഉദ്ഘാടനം മാറ്റിവച്ചത്. നേരെത്തെ ഫെബ്രുവരി 17 ന് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. മഹബൂബ്നഗര്‍-രംഗറെഡ്ഡി-ഹൈദരാബാദ് ടീചേഴ്സ് മണ്ഡലത്തിലേക്കും ഹൈദരാബാദ് ലോകല്‍ അഥോറിറ്റീസ് മണ്ഡലത്തിലേക്കും മാര്‍ച് 13 ന് വോടെടുപ്പ് നടക്കും.
Keywords: Hyderabad, News, National, Government, Inauguration, Secretariat, Inauguration of new Telangana Secretariat postponed.