Police Booked | 'മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനധികൃതമായി പ്രവേശിച്ചു'; 3 പേര്‍ക്കെതിരെ കേസ്
ADVERTISEMENT
ഇടുക്കി: (www.kvartha.com) മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അനധികൃതമായി പ്രവേശിച്ചതിന് മൂന്നു പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ്. കുമളി പഞ്ചായത് പരിധിയില്‍പെട്ട രാജന്‍, രഞ്ജു, സതീശന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
അതീവ സുരക്ഷ മേഖലയില്‍ അതിക്രമിച്ചു കടന്നതിനെതിരെയാണ് നടപടിയെടുത്തതെന്ന് മുല്ലപ്പെരിയാര്‍ പൊലീസ് വ്യക്തമാക്കി. അണക്കെട്ടിലെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി മെറ്റല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വള്ളക്കടവ് വഴി കൊണ്ടു പോകാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയിരുന്നു.

നാല് വാഹനങ്ങളിലായാണ് സാധനങ്ങള്‍ കൊണ്ടു പോയത്. ഇതില്‍ മൂന്നു ലോറികളിലെ ക്ലീനര്‍മാരാണ് ഇവര്‍. അനുമതിയില്ലാതെ അണക്കെട്ടില്‍ പ്രവേശിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡി വൈ എസ് പി കേസെടുക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
Keywords: Idukki, News, Kerala, Police, Case, Idukki: Three people visiting mullaperiyar dam site; Police booked.