ഇടുക്കി: (www.kvartha.com) ശ്രീലങ്കന്‍ യുവതിയെ ദേവികുളം പൊലീസ് അറസ്റ്റ് ചെയ്തു. വിസാ കാലാവധിക്ക് ശേഷവും കേരളത്തില്‍ തുടര്‍ന്നതിനാണ് ദീപിക പെരേര വാഹല തന്‍സീറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മൂന്നാറില്‍ താമസിച്ചിരുന്ന യുവതിയുടെ വിസ കാലാവധി 2022 മെയ് 11 ന് അവസാനിച്ചിരുന്നു.
സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട മൂന്നാര്‍ സ്വദേശിയായ വിവേക് ഇവരെ വിവാഹം കഴിച്ചിരുന്നു. മൂന്നാറിലും തമിഴ്‌നാട്ടിലുമായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ആവശ്യമായ പണമില്ലാത്തിനാലാണ് വിസ പുതുക്കാതിരുന്നതെന്നാണ് ഇവര്‍ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ദേവികുളം കോടതിയില്‍ ഹാജരാക്കിയ ദീപികയെ റിമാന്‍ഡ് ചെയ്തു.
Keywords: Idukki, News, Kerala, Woman, Arrest, Police, Visa, Idukki: Srilankan woman arrested by Kerala police.