മുംബൈ: (www.kvartha.com) മഹാരാഷ്ട്രയില്‍ ഹോടെലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഐഎഎസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു. പബ്ലിക് വര്‍ക്‌സ് ഡിപാര്‍ട്‌മെന്റ് സെക്രടറിയായ പ്രശാന്ത് ദത്താത്രേയ് നവ്ഖാരെ (57) ആണ് ബുധനാഴ്ച മരിച്ചത്.
വ്യാഴാഴ്ചയാണ് ഇദ്ദേഹത്തിന്റെ മരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പൊലീസ് നല്‍കിയത്. സൗത് മുംബൈയിലെ ഒരു ഹോടെലില്‍ നിന്ന് അത്താഴം കഴിക്കുന്നതിനിടെ ഇദ്ദേഹത്തിന് ചില അലര്‍ജി പ്രശ്‌നങ്ങളുണ്ടായി. വൈകാതെ തന്നെ കുഴഞ്ഞുവീഴുകയും ചെയ്തുവെന്നും റിപോര്‍ടുകള്‍ പറയുന്നു.
ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ഇതിന് മുമ്പായി തന്നെ മരണം സംഭവിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിക്കുന്നു. എന്നാല്‍ ഭക്ഷ്യവിഷബാധ മൂലമാണോ ഇദ്ദേഹം മരിച്ചത് എന്ന കാര്യത്തില്‍ പൊലീസ് വ്യക്തത വരുത്തുകയോ ഇക്കാര്യത്തെ കുറിച്ച് ഏതെങ്കിലും വിധത്തില്‍ സൂചന നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് റിപോര്‍ട്.
Keywords: Mumbai, News, Kerala, Police, IAS Officer, Death, IAS officer collapses while having dinner at Mumbai hotel, dies.