Follow KVARTHA on Google news Follow Us!
ad

S Jaishankar | എന്തുകൊണ്ട് ബിജെപിയിൽ ചേർന്നു, മോഡിയെ ആദ്യം കണ്ടതെന്ന്? വെളിപ്പെടുത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ; വീഡിയോ

'I joined BJP because.': EAM S Jaishankar reveals first meeting with PM Modi #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ന്യൂഡെൽഹി:  (www.kvartha.com) വർഷങ്ങളോളം ബ്യൂറോക്രാറ്റായി പ്രവർത്തിച്ച വ്യക്തിയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അപ്രതീക്ഷിതമായി രാഷ്ട്രീയത്തിൽ എത്തിയതിന്റെ അനുഭവങ്ങൾ കഴിഞ്ഞ ദിവസം അദ്ദേഹം പങ്കുവെച്ചു. എന്തുകൊണ്ട് ബിജെപിയിൽ ചേർന്നുവെന്നതിനും അദ്ദേഹം മറുപടി നൽകി. ഇന്ത്യയുടെ ഉയർച്ചയ്ക്കും പുരോഗതിക്കും യോജിച്ച പാർട്ടിയാണെന്ന് തോന്നിയതിനാലാണ് താൻ ബിജെപിയിൽ  ചേർന്നതെന്ന് എസ് ജയശങ്കർ പറഞ്ഞു.

2019ൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം തന്നോട് മന്ത്രിസഭയിൽ ചേരാൻ ആവശ്യപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ജയശങ്കറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 2011ൽ പ്രധാനമന്ത്രി മോദിയുമായുള്ള തന്റെ ആദ്യ കൂടിക്കാഴ്ചയെ അനുസ്മരിച്ചുകൊണ്ട് ജയശങ്കർ പറഞ്ഞു, 'ഞാൻ മോദിയെ ആദ്യമായി കണ്ടത് 2011 നവംബറിൽ ബീജിങ്ങിൽ  വെച്ചാണ്. അന്ന് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ പരിചയം തുടങ്ങിയത്'.

New Delhi, News, National, BJP, Video, Minister, Politics, 'I joined BJP because.': EAM S Jaishankar reveals first meeting with PM Modi.

1980ൽ അധികാരത്തിലെത്തിയ ശേഷം പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി തന്റെ പിതാവ് ഡോ. കെ സുബ്രഹ്മണ്യത്തെ ക്യാബിനറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയെന്നും രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് പിതാവിനെ അവഗണിച്ചുവെന്നും ജയശങ്കർ പറഞ്ഞു.  
Keywords: New Delhi, News, National, BJP, Video, Minister, Politics, 'I joined BJP because.': EAM S Jaishankar reveals first meeting with PM Modi.

Post a Comment