ഹൈദരാബാദ്: (www.kvartha.com) ഹല്‍ദി ചടങ്ങില്‍ പങ്കെടുക്കാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ജ്വലറി ജീവനക്കാരനായ മുഹമ്മദ് റബ്ബാനി (40) ആണ് മരിച്ചത്. കാലാ പഥറിലാണ് സംഭവം. സുഹൃത്തിന്റെ ഹല്‍ദി ചടങ്ങിനായി വിവാഹ വേദിയില്‍ എത്തിയതായിരുന്നു.
ചിരിച്ചും സംസാരിച്ചുമൊക്കെ വരനടുത്ത് എത്തിയ റബ്ബാനി മഞ്ഞള്‍ എടുക്കാന്‍ കുനിഞ്ഞതോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടന്‍ തന്നെ റബ്ബാനിയെ വരനും സംഘവും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണ സംഭവിക്കുകയായിരുന്നു.
Keywords: Hyderabad, News, National, Death, Hospital, Hyderabad Man Collapses During 'Haldi' Ceremony.