PAN Aadhaar | പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടോ? സംശയമുണ്ടെങ്കിൽ മിനുറ്റുകൾക്കുള്ളിൽ ഇങ്ങനെ പരിശോധിക്കാം; ഇതുവരെ ചെയ്തില്ലെങ്കിൽ എങ്ങനെ ലിങ്ക് ചെയ്യാമെന്ന് അറിയാം
Feb 22, 2023, 11:18 IST
ന്യൂഡെൽഹി: (www.kvartha.com) രാജ്യത്തെ പൗരന്മാരുടെ ഒരു പ്രധാന രേഖയാണ് പാൻ കാർഡ്. ആധാറും പാൻകാർഡും തമ്മിൽ ബന്ധിപ്പിക്കാൻ സർക്കാർ ദീർഘകാലമായി തുടർച്ചയായി ജനങ്ങളോട് അഭ്യർഥിക്കുന്നുണ്ട്. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് പാൻ കാർഡ് ആവശ്യമാണ്. എന്നാൽ പാൻ ആധാറുമായി ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, ഉടൻ തന്നെ പ്രവർത്തിക്കുന്നത് നിർത്തും. ഇതിനായി മാർച്ച് 31 വരെ സർക്കാർ സമയപരിധി നൽകിയിട്ടുണ്ട്. ഈ തീയതിക്കുള്ളിൽ ആധാർ - പാൻ ലിങ്ക് പൂർത്തിയാക്കിയില്ലെങ്കിൽ, പാൻ കാർഡ് പൂർണമായും പ്രവർത്തന രഹിതമാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്..
അതേസമയം, നിരവധി പേർ അവരുടെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടാവാം. എന്നാൽ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് സംശയം ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നുകൊണ്ട് നിങ്ങൾക്ക് എളുപ്പത്തിൽ അറിയാൻ കഴിയും. ഇതുവരെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ, ഇപ്പോൾ അതിന് പിഴ അടയ്‌ക്കേണ്ടി വരും. നിലവിൽ 1000 രൂപ പിഴയോടെ ആധാറുമായി പാൻ ലിങ്ക് ചെയ്യാം.
പാൻ-ആധാർ ലിങ്ക് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാം:
1: ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ incometax(dot)gov(dot)in സന്ദർശിക്കുക.
2: 'ലിങ്ക് ആധാർ സ്റ്റാറ്റസ്' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
3: ഒരു പുതിയ വിൻഡോ തുറക്കും, അവിടെ നിങ്ങളുടെ പാൻ കാർഡും ആധാർ നമ്പറും നൽകണം.
എല്ലാ വിവരങ്ങളും പൂരിപ്പിച്ച ശേഷം, 'ലിങ്ക് ആധാർ സ്റ്റാറ്റസ് കാണുക' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
4. തുടർന്ന് പാൻ കാർഡിന്റെയും ആധാർ കാർഡ് ലിങ്കിന്റെയും സ്റ്റാറ്റസ് നിങ്ങളുടെ മുന്നിൽ ദൃശ്യമാകും.
ലിങ്ക് ചെയ്തോ ഇല്ലയോ എന്ന് അറിയാൻ കഴിയും.
പാൻ-ആധാർ എങ്ങനെ ലിങ്ക് ചെയ്യാം
പാൻ നമ്പർ ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നതിന് നിരവധി മാർഗങ്ങളുണ്ട്. പാൻ സർവീസ് സെന്ററുകളിൽ നിന്നും ലഭിക്കുന്ന ഫോം ഫില്ല് ചെയ്തു ഇത്തരത്തിൽ പാനും ആധാറും ബന്ധിപ്പിക്കാം. അതുമല്ലെങ്കിൽ മൊബൈൽ ഫോണിൽ നിന്നും 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്തും ലിങ്ക് ചെയ്യാം. കൂടാതെ, ഇ- ഫയലിങ് വെബ്സൈറ്റ് മുഖാന്തിരവും ഇത്തരത്തിൽ പാൻ ആധാറുമായി ലിങ്ക് ചെയ്യാൻ സാധിക്കും.
ഓൺലൈനായി ചെയ്യാൻ
1. ആദായ നികുതിയുടെ ഔദ്യോഗിക വെബ്സൈറ്റ് www(dot)incometax(dot)gov(dot)in സന്ദർശിക്കുക
2. Quick Link എന്ന വിഭാഗത്തിലേക്ക് പോയി Link Aadhar ക്ലിക്ക് ചെയ്യുക
3. പുതിയ വിൻഡോ ദൃശ്യമാകും, നിങ്ങളുടെ ആധാർ വിശദാംശങ്ങൾ, പാൻ, മൊബൈൽ നമ്പർ എന്നിവ നൽകുക.
4. ‘I validate my Aadhar details’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക
5. രജിസ്റ്റർ ചെയ്ത നമ്പറിൽ OTP ലഭിക്കും. അത് നൽകി 'Validate' എന്നതിൽ ക്ലിക്ക് ചെയ്യുക.
6. പിഴ അടച്ച ശേഷം നിങ്ങളുടെ പാൻ ആധാറുമായി ലിങ്ക് ചെയ്യാം.
Keywords: New Delhi, News, National, Pan card, Aadhar Card, How To Check Pan Card Linked With Aadhaar Card Status Online.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.