Follow KVARTHA on Google news Follow Us!
ad

HC Order | പീഡനക്കേസിലെ ഇരയും പ്രതിയും വിവാഹം കഴിച്ചു; പിന്നാലെ പോക്‌സോ, ബലാത്സംഗ കുറ്റങ്ങൾ റദ്ദാക്കി ഹൈകോടതി

High court drops POCSO, assault charges after victim, accused marry #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്ളുറു: (www.kvartha.com) ബലാത്സംഗ കേസിൽ ഇരയായ യുവതിയെ വിവാഹം കഴിച്ചതിന് പിന്നാലെ കുറ്റാരോപിതനായ യുവാവിനെതിരെയുള്ള പോക്‌സോ, ഇന്ത്യൻ ശിക്ഷാ നിയമം (IPC) പ്രകാരമുള്ള ബലാത്സംഗ കുറ്റങ്ങൾ കർണാടക ഹൈകോടതി റദ്ദാക്കി. തനിക്കെതിരെയുള്ള പോക്‌സോ, ബലാത്സംഗ കുറ്റം എന്നിവ റദ്ദാക്കണമെന്ന മാണ്ഡ്യ സ്വദേശിയുടെ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് കെ നടരാജൻ അധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

കേസിനാസ്പദമായ സംഭവം നടക്കുന്ന സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തി ആയിരുന്നില്ല. പ്രായപൂർത്തി ആയതിന് ശേഷമാണ് യുവാവിനെ വിവാഹം കഴിച്ചത്. കേസ് നിലനിൽക്കുന്ന സമയത്ത് ഇരുവർക്കും ഒരു കുട്ടിയും ഉണ്ടായിരുന്നു. കുട്ടിയുടെയും മാതാവിന്റെയും താൽപര്യം പരിഗണിച്ചാണ് ഇക്കാര്യത്തിൽ തീരുമാനമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.

News, National, High Court, Marriage, Case, Molestation, High court drops POCSO, assault charges after victim, accused marry.

ഇരയ്ക്ക് ഇപ്പോൾ പ്രായപൂർത്തി ആയിട്ടുണ്ടെന്നും സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാനും ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനും പ്രാപ്തയാണെന്നും ബെഞ്ച് നിരീക്ഷിച്ചു. അവൾ പ്രതിയെ വിവാഹം കഴിച്ചു, ഒരു മകനുമുണ്ട്. കുറ്റാരോപിതനായ വ്യക്തിക്കെതിരായ കേസ് റദ്ദാക്കാനും അവർ സമ്മതിച്ചിട്ടുണ്ട്, ബെഞ്ച് പറഞ്ഞു.

2021 ജനുവരി 27 ന് മുത്തശ്ശിയുടെ വീട്ടിലേക്ക് പോയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് പിതാവ് അരേകെരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിക്കൊപ്പം പെൺകുട്ടിയെ കണ്ടെത്തി. തുടർന്ന് യുവാവിനെതിരെ പോക്‌സോ, ഐപിസി വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. മാണ്ഡ്യയിലെ രണ്ടാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്. അതിനിടെ ഇരുവരും വിവാഹിതരാവുകയും കേസ് റദ്ദാക്കാൻ ഹൈകോടതിയിൽ ഹർജി നൽകുകയുമായിരുന്നു.

Keywords: News, National, High Court, Marriage, Case, Molestation, High court drops POCSO, assault charges after victim, accused marry.

Post a Comment