Follow KVARTHA on Google news Follow Us!
ad

HC | റോഡിലെ കേബിളുകള്‍ 10 ദിവസത്തിനകം നീക്കം ചെയ്തിരിക്കണമെന്ന് ഹൈകോടതി

HC said that the cables on the road should be removed within 10 days #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) റോഡിലെ കേബിളുകള്‍ 10 ദിവസത്തിനകം നീക്കം ചെയ്തിരിക്കണമെന്ന് ഹൈകോടതി. കെഎസ്ഇബിക്കും കോര്‍പറേഷനുമാണ് കോടതി നിര്‍ദേശം നല്‍കിയത്. കേബിളുകള്‍ ആരുടേതാണെന്നറിയാന്‍ ടാഗ് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. അതേസമയം കൊച്ചിയില്‍ കേബിളുകള്‍ കുരുങ്ങിയുളള അപകടങ്ങളില്‍ അടുത്ത മാസം 13ന് വിശദമായ റിപോര്‍ട് നല്‍കാന്‍ മനുഷ്യാവകാശ കമീഷന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടു.

നേരത്തെ അനാവശ്യമായ മുഴുവന്‍ കേബിളുകളും നീക്കം ചെയ്യണമെന്നും കമീഷന്‍ ഉത്തരവിട്ടിരുന്നു. ഇത് നടപ്പാകാത്തതില്‍ കമീഷന്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന വിശദമായ റിപോര്‍ട് സമര്‍പിക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

Kochi, News, Kerala, High Court, Road, HC said that the cables on the road should be removed within 10 days.

അതേസമയം കൊച്ചിയില്‍ നിരവധി പേര്‍ക്കാണ് റോഡുകളില്‍ അലക്ഷ്യമായി കിടക്കുന്ന കേബിള്‍ കുരുങ്ങി അപകടമുണ്ടായത്. ചൊവ്വാഴ്ച കേബിള്‍ കുരുങ്ങി അപകടത്തില്‍പെട്ട അഭിഭാഷകനായ കുര്യന്‍ ചികിത്സയിലാണ്.

Keywords: Kochi, News, Kerala, High Court, Road, HC said that the cables on the road should be removed within 10 days.

Post a Comment