Hajj | ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റ്: കണ്ണൂരില്‍ മികച്ച സൗകര്യമൊരുക്കുമെന്ന് മന്ത്രി വി അബ്ദുര്‍ റഹ് മാന്‍

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റില്‍ പരമാവധി യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയും വിധം സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ഹജ്ജിന്റെ ചുമതലയുള്ള മന്ത്രി വി അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതുതായി അനുവദിച്ച ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റിനായി സൗകര്യങ്ങള്‍ ഒരുക്കുന്നത് സംബന്ധിച്ച് വിലയിരുത്താന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു മന്ത്രി. ഇതുസംബന്ധിച്ച് ആദ്യ യോഗം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.

കണ്ണൂര്‍ മേഖലയില്‍ നിന്നുള്ള പരമാവധി ഹജ്ജ് യാത്രക്കാരെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്ന വിധം ആവശ്യമായ മികച്ച സൗകര്യങ്ങള്‍ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സംസ്ഥാന ബജറ്റില്‍ ഒരു കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Hajj | ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റ്: കണ്ണൂരില്‍ മികച്ച സൗകര്യമൊരുക്കുമെന്ന് മന്ത്രി വി അബ്ദുര്‍ റഹ് മാന്‍

യോഗത്തില്‍ കെ കെ ശൈലജ ടീചര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ എന്‍ ശാജിത്, എഡിഎം കെ കെ ദിവാകരന്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍, വിമാനത്താവള അധികൃതര്‍ തുടങ്ങിയവര്‍ പങ്കൈടുത്തു.

Keywords: Kannur, News, Kerala, Minister, Hajj, Hajj Embarkation Point: Minister V Abdur Rahman said that better facilities will be provided in Kannur.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia