Follow KVARTHA on Google news Follow Us!
ad

Bail | പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മാവന് ജാമ്യം

Grishma s uncle granted bail in Sharon Raj murder case #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മല്‍ കുമാര്‍ നായര്‍ക്ക് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മൂന്നാം പ്രതിയാണ് നിര്‍മല്‍ കുമാര്‍.

ആറുമാസത്തേക്ക് പാറശ്ശാല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത്, 50,000 രൂപ അല്ലെങ്കില്‍ രണ്ട് ആള്‍ ജാമ്യം എന്നിവയാണ് വ്യവസ്ഥ. തെളിവ് നശിപ്പിക്കാന്‍ ഗ്രീഷ്മയെ സഹായിച്ചു എന്നായിരുന്നു നിര്‍മല്‍ കുമാറിനെതിരായ കുറ്റം.

Thiruvananthapuram, News, Kerala, Police, Case, Murder case, Bail, Grishma s uncle granted bail in Sharon Raj murder case.

അതേസമയം ഗ്രീഷ്മയുടെ അമ്മയ്ക്ക് നേരത്തെ ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. അമ്മയുടെയും അമ്മാവന്റെയും അറിവോടെയാണ് ഗ്രീഷ്മ ഷാരോണിന് കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്.

Keywords: Thiruvananthapuram, News, Kerala, Police, Case, Murder case, Bail, Grishma s uncle granted bail in Sharon Raj murder case.

Post a Comment