Arrested | 'യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും കയറി പിടിക്കുകയും ചെയ്തു'; സര്‍കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും കയറി പിടിക്കുകയും ചെയ്‌തെന്ന പരാതിയില്‍ സര്‍കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പള്ളിച്ചല്‍ പഞ്ചായത് പരിധിയില്‍പെട്ട വൈശാഖിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കുറവന്‍കോണത്താണ് സംഭവം നടന്നത്.
പൊലീസ് പറയുന്നത്: രാവിലെ ജോലിക്ക് പോയ വഴിയാത്രക്കാരിയായ യുവതിക്ക് നേരെയാണ് കുറവന്‍കോണത്ത് വച്ച് ലൈംഗികാതിക്രമം ഉണ്ടായത്. കാറിലിരുന്ന വൈശാഖ് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും കയ്യില്‍ കയറി പിടിക്കുകയും ചെയ്തു. യുവതി ബഹളം വച്ചപ്പോള്‍ നാട്ടുകാര്‍ ഓടികൂടിയെങ്കിലും കാറുമായി വൈശാഖ് രക്ഷപ്പെട്ടു.
കാറിന്റെ നമ്പര്‍ തിരഞ്ഞുള്ള അന്വേഷണത്തിലാണ് വികാസ് ഭവനിലെ വ്യവസായ വകുപ്പ് ഡയറക്ടറുടെ ഓഫീസിലെ ജീവനക്കാരനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. ഓഫീസില്‍ കയറി മ്യൂസിയം പൊലീസ് വൈശാഖിനെ കയ്യോടെ പിടികൂടി. ഇതിന് മുമ്പും പെണ്‍കുട്ടി നടന്നുപോകുന്നത് ശ്രദ്ധിച്ചിട്ടുള്ള വൈശാഖ് കരുതികൂട്ടി അതിക്രമം കാണിക്കാന്‍ കാത്തുനിന്നതായിരുന്നു. വാഹനം ശ്രദ്ധയില്‍പ്പെട്ടതുകൊണ്ട് മാത്രമാണ് പ്രതി വേഗത്തില്‍ വലയിലായത്.
Keywords: Thiruvananthapuram, News, Kerala, Police, Crime, Arrest, Arrested, Government official arrested for misbehaving with woman.

