Follow KVARTHA on Google news Follow Us!
ad

Gold | വീണുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി മാതൃകയായി യുവതികൾ

Gold ornament handed over to owner #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂർ: (www.kvartha.com) വീണുകിട്ടിയ സ്വർണ വള തിരിച്ചു നൽകി യുവതികൾ മാതൃകയായി. തളിയിൽ താമസിക്കുന്ന ഷിബുവിൻ്റെ ഭാര്യ ലിജിയുടെ രണ്ടേകാൽ പവൻ്റെ സ്വർണ വള തളിപ്പറമ്പിൽ വെച്ച് നഷ്ടപ്പെട്ടിരുന്നു. ശനിയാഴ്ച വൈകുന്നേരം ഓഫീസിൽ നിന്നും തിരിച്ചു വരുന്ന വഴി കണ്ണൂർ ജോയിൻ്റ് രജിസ്ട്രാർ ഓഫീസിലെ എംകെ സൈബുന്നീസ, ജില്ലാ സ്റ്റാറ്റിസ്റ്റികൽ ഓഫീസിലെ ടിവി രജിത എന്നിവർക്ക് തളിപ്പറമ്പ് ഹൈവേയിൽ നിന്നുമാണ് ഈ വള വീണു കിട്ടിയത്.

ഇവർ ഇതു ആരുടെതാണെന്ന് അന്വേഷിക്കുന്നതിനായി തളിപ്പറമ്പ് മേഖലയിലെ വാട്സ് ആപ് ഗ്രൂപുകളിൽ ഇവർ വള ലഭിച്ച വിവരം അറിയിച്ചു. ഇതിനു ശേഷം ആളെ തിരിച്ചറിഞ്ഞ ഇവർ വള മുൻ നഗരസഭാ കൗൺസിലർ കോമത്ത് മുരളീധരൻ്റെ സാന്നിധ്യത്തിൽ ഉടമയ്ക്ക് തിരിച്ചു നൽകുകയായിരുന്നു.

Kannur, News, Kerala, Gold, Women, Gold ornament handed over to owner.

Keywords: Kannur, News, Kerala, Gold, Women, Gold ornament handed over to owner.

Post a Comment