Follow KVARTHA on Google news Follow Us!
ad

Derail: ഗോദാവരി എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി; മുഴുവന്‍ യാത്രക്കാരെയും രക്ഷപെടുത്തി

Godavari Express derails in Telangana's Bibinagar #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ഹൈദരാബാദ്: (www.kvartha.com) തെലങ്കാനയില്‍ ഗോദാവരി എക്സ്പ്രസ് ട്രെയിന്റെ പാളം ആറ് കോചുകള്‍ തെറ്റി. ബുധനാഴ്ച രാവിലെ ബിബിനഗറിന് സമീപം വച്ചാണ് പാളം തെറ്റിയത്. അതേസമയം മുഴുവന്‍ യാത്രക്കാരെയും രക്ഷപെടുത്തിയതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. വിശാഖപട്ടണത്ത് നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ഗോദാവരി എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്.

സംഭവസ്ഥലത്ത് റെയില്‍വേ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ട്രെയിന്‍ പാളം തെറ്റിയതോടെ ഈ പാതയിലെ നിരവധി ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഭുവനഗിരി, ബിബിനഗര്‍, ഘടകേസര്‍ തുടങ്ങി വിവിധയിടങ്ങളില്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.

Hyderabad, News, National, Accident, Train, Godavari Express derails in Telangana's Bibinagar.

Keywords: Hyderabad, News, National, Accident, Train, Godavari Express derails in Telangana's Bibinagar.

Post a Comment