തൃശൂര്‍: (www.kvartha.com) വരവൂരില്‍ ക്ഷേത്ര ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് നാലുപേര്‍ക്ക് പരുക്ക്. ശ്യാംജിത്, രാജേഷ്, ശ്യംലാല്‍, ശബരി എന്നിവര്‍ക്കാണ് പരുക്കേറ്റത്. രണ്ട് പേര്‍ക്ക് 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.
പരുക്കേറ്റവരെ തൃശൂര്‍ മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. നിലവില്‍ മറ്റു നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Thrissur, News, Kerala, Injured, Blast, Festival, Medical College, Four injured in kathina explosion.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.