ബെംഗ്‌ളൂറു: (www.kvartha.com) 10 വരിയായി വികസിപ്പിച്ച ബെംഗ്‌ളൂറു-മൈസുരു ദേശീയപാതയില്‍ (NH 275) ആദ്യഘട്ടത്തിലെ ടോള്‍ പിരിവ് ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ആരംഭിച്ചു. ബെംഗ്‌ളൂറു കുമ്പല്‍ഗോഡ് മുതല്‍ മണ്ഡ്യയിലെ നിദ്ദഘട്ട വരെയുള്ള 56 കിലോമീറ്റര്‍ പാതയിലെ ടോള്‍ പിരിവാണ് ആരംഭിക്കുന്നത്.
ടോള്‍ ബൂത് രാമനഗര ജില്ലയിലെ രണ്ട് ഇടങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ബെംഗ്‌ളുറില്‍ നിന്ന് മൈസൂരു ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ക്ക് ശേഷഗിരിഹള്ളിയിലുമാണ് ടോള്‍ ബൂതുകള്‍ സ്ഥാപിച്ചിരിക്കുന്നത്. മാര്‍ച് 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന ദേശീയപാത 8,172 കോടി രൂപ ചെലവഴിച്ചാണ് വികസിപ്പിച്ചത്. 118 കിലോമീറ്റര്‍ ദൂരം പിന്നിടാനുള്ള യാത്രാസമയം ഒരുമണിക്കൂര്‍ 10 മിനിറ്റായി ചുരുങ്ങും.
Keywords: News, National, Road, Toll Collection, First phase of toll collection on the Bengaluru-Mysuru National Highway began.