Follow KVARTHA on Google news Follow Us!
ad

Fire | തെലങ്കാനയിലെ പുതിയ സെക്രടേറിയറ്റ് കെട്ടിടത്തിന് തീപ്പിടിച്ചു; അപകടം ഉദ്ഘാടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ

Fire In Telangana's New Secretariat Days Before Inauguration #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ഹൈദരാബാദ്: (www.kvartha.com) തെലങ്കാന സര്‍കാരിന്റെ പുതിയ സെക്രടേറിയറ്റ് കെട്ടിടത്തില്‍ തീപ്പിടിത്തം. ഹൈദരാബാദിലെ എന്‍ടിആര്‍ ഗാര്‍ഡന്‍സിനടുത്ത് പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായതെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച പുലര്‍ചെ 2.15 മണിയോടെയാണ് സംഭവം.

താഴത്തെ നിലയില്‍ ആരംഭിച്ച തീ ഒന്നും രണ്ടും നിലകളിലേക്ക് പടരുകയായിരുന്നുവെന്നും റിപോര്‍ടുകള്‍ പറയുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തേക്ക് 11 അഗ്‌നിശമനസേനാ യൂനിറ്റുകളെത്തിയാണ് തീയണച്ചത്. ഫെബ്രുവരി 17-ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പുതിയ കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായിരിക്കുന്നത്.

Hyderabad, News, National, Fire, Accident, Fire In Telangana's New Secretariat Days Before Inauguration.

അതേസമയം തീപ്പിടിത്തത്തിന്റെ യഥാര്‍ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഷോര്‍ട് സര്‍ക്യൂട് മൂലമാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Keywords: Hyderabad, News, National, Fire, Accident, Fire In Telangana's New Secretariat Days Before Inauguration.

Post a Comment