Follow KVARTHA on Google news Follow Us!
ad

Festival | മയ്യില്‍ അരങ്ങുത്സവത്തിന് ഫെബ്രുവരി 28ന് കൊടിയേറും

Festival in Mayyil will begin on February 28 #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kvartha.com) കേരള സാംസ്‌കാരിക വകുപ്പും മയ്യില്‍ ജനസംസ്‌കൃതിയും ചേര്‍ന്ന് സാംസ്‌കാരിക വകുപ്പിന്റെ വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കി സംഘടിപ്പിക്കുന്ന അരങ്ങുത്സവത്തിന് ഫെബ്രുവരി 28ന് തുടക്കമാവും. മാര്‍ച് എട്ടുവരെ മയ്യില്‍ ഗവണ്‍മെന്റ് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ ഗ്രൗന്‍ഡില്‍ സജ്ജമാക്കിയ വേദിയിലാണ് പരിപാടികള്‍ നടക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് 6 30 മണിയോടെ ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. സിനിമ താരങ്ങളായ സുരഭി ലക്ഷ്മി, ബൈജു, മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി പി കെ ശ്രീമതി എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഓപണിങ് ഡാന്‍സ് (Opening Dance), ഗുരു ഗോപിനാഥ് നടന കലാ കേന്ദ്രത്തിന് വേണ്ടി പ്രശസ്ത സിനിമാ താരം പത്മശ്രീ ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഭരത നൃത്തം എന്നിവ അരങ്ങേറും.

മാര്‍ച് ഒന്നിന് സിനിമാതാരം സുഭീഷ് സുധി, സംവിധായകന്‍ ഷെറി ഗോവിന്ദ് എന്നിവര്‍ പങ്കെടുക്കുന്ന പരിപാടി മുന്‍ എംഎല്‍എ എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. കേരളനടനം ഫ്യൂഷന്‍, അംബിക മോഹന്റെ നേതൃത്വത്തില്‍ ഡിസൈപിള്‍ ഓഫ് ഡോക്ടര്‍ ഗോപിനാഥ്, ഗുരു ഗോപിനാഥ് നടന ഗ്രാമം അവതരിപ്പിക്കുന്ന കലയ് മാമിനി ഗോപികാ വര്‍മയുടെ മോഹിനിയാട്ടം. രണ്ടിന് സിനിമാതാരം അനൂപ് ചന്ദ്രന്‍, ഖാദി ബോര്‍ഡ് ചെയര്‍മാന്‍ പി ജയരാജന്‍ എന്നിവര്‍ മുഖ്യാതിഥികളായി എത്തുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും.

Kannur, News, Kerala, Press meet, Festival, Festival in Mayyil will begin on February 28

വയലി ബാംബൂ മ്യൂസിക് ബാന്‍ഡ് നടക്കും. മൂന്നിന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. എര്‍ത് ലോര്‍ സംഘം അവതരിപ്പിക്കുന്ന ഗാനങ്ങളും ഗോത്ര രൂപങ്ങളും അരങ്ങേറും. നാലിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ എഎന്‍ ശംസീര്‍, കെ വി സുമേഷ് എംഎല്‍എ, ക്ഷേത്ര കലാ അകാഡമി ചെയര്‍മാന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

അതുല്‍ നറുകരയും സംഘവും അവതരിപ്പിക്കുന്ന സോളോ ഫോക് നടക്കും. അഞ്ചിന് സൂര്യകൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്യും. നടി ആശാ ശരത്ത് അവതരിപ്പിക്കുന്ന ആശാ നടനം അരങ്ങേറും. ആറിന് ഡോക്ടര്‍ വി ശിവദാസന്‍ എം പി ഉദ്ഘാടനം ചെയ്യും. ഏഴിന് പരിപാടി മുന്‍ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. സംഗീത നാടക അകാഡമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി പങ്കെടുക്കും. എട്ടിന് നോവലിസ്റ്റ് എം മുകുന്ദന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. പൂര്‍ണിമ ഇന്ദ്രജിത്തിന് വനിതാ ദിന പുരസ്‌കാരം സമര്‍പിക്കും. ദിവസവും വൈകിട്ട് അഞ്ചു മുതല്‍ പ്രാദേശിക കലാപ്രതിഭകളുടെ കലാപരിപാടികളും നടക്കും.

വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ കെ സി ഹരികൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ എന്‍ അനില്‍കുമാര്‍, കണ്‍വീനര്‍ വി വി മോഹനന്‍, അഡ്വക്കേറ്റ് കെ പ്രിയേഷ് എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, Press meet, Festival, Festival in Mayyil will begin on February 28

Post a Comment