എറണാകുളം: (www.kvartha.com) പെരുമ്പാവൂര്‍ എടവൂര്‍ ശങ്കരനാരായണ ക്ഷേത്രത്തില്‍ ആനയിടഞ്ഞ് പാപ്പാന് പരുക്ക്. കൊളക്കാടന്‍ ഗണപതി എന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ പാപ്പാന്‍ ജിത്തുവിന്റെ കാലിനാണ് പരുക്കേറ്റത്. ജിത്തുവിനെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം ക്ഷേത്ര മൈതാനത്ത് നിന്ന് ആളുകളെ മാറ്റി. ആനയെ തളച്ചു. ഞായറാഴ്ച വൈകുന്നേരത്തെ എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്.
Keywords: Ernakulam, News, Kerala, Elephant, Injured, hospital, Ernakulam: Elephant attack in Perumbavoor temple.