SWISS-TOWER 24/07/2023

MV Govindan | 'പാർടിയുമായി ഭിന്നതയില്ല'; ഇപി ജയരാജൻ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കുമെന്ന് എംവി ഗോവിന്ദൻ

 


ADVERTISEMENT

കണ്ണൂർ: (www.kvartha.com) എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി പാർടിക്ക് യാതൊരു പ്രശ്നവുമില്ലെന്നും ഇപി ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കുമെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. എൽഡിഎഫ് കൺവീനറെന്നെ നിലയിൽ ഇപിക്ക് കേരളത്തിൽ എവിടെ വെച്ചും പങ്കെടുക്കാം. കാസർകോട് മുഖ്യമന്ത്രി പങ്കെടുക്കുന്നത് കൊണ്ടാണ് ഇപി പ്രതിരോധ ജാഥയിൽ പങ്കെടുക്കാത്തതിരുന്നത്. ജാഥ തുടങ്ങിയിട്ടല്ലേയുള്ളു. വരും ദിവസങ്ങളിൽ എവിടെ നിന്നെങ്കിലും ഇപി ജാഥയിൽ പങ്കെടുക്കുമെന്നും പാർടി സ്ഥിരാംഗങ്ങൾ ഒഴികെ മറ്റു നേതാക്കളുടെ പങ്കെടുക്കേണ്ട ലിസ്റ്റ് തയ്യാറാക്കിയിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Aster mims 04/11/2022

ആകാശ് തില്ലങ്കേരി ഉൾപെടെയുള്ള എല്ലാ കളകളെയും പാർടിയിൽ നിന്നും പറിച്ചു കളയുമെന്നും പാർടിയിലെ കേടുപാടുകൾ പറ്റിയ വിളകളെ പാർടി ശരിയാക്കി മുൻപോട്ടു പോകുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കണ്ണൂർ പയ്യാമ്പലം പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

MV Govindan | 'പാർടിയുമായി ഭിന്നതയില്ല'; ഇപി ജയരാജൻ ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കുമെന്ന് എംവി ഗോവിന്ദൻ

ക്വടേഷൻ - സ്വർണക്കടത്ത് സംഘങ്ങൾക്കെതിരെ ശരിയായ നിലപാട് സ്വീകരിക്കുന്ന പാർടിയാണ് സിപിഎം. ആകാശ് തില്ലങ്കേരിക്കെതിരെ യുള്ള നിലപാട് നേരത്തെ പാർടി പറഞ്ഞതാണ്. പാർടിയിലെ കളകൾ പറിച്ചു കളഞ്ഞ് പുഴുക്കുത്തേറ്റ വിളകളെ ശരിയാക്കി സംരക്ഷിക്കുകയെന്നതാണ് പാർടി നയമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബഹുജനങ്ങൾ അണിനിരക്കുന്ന ഈ പാർടിയിൽ ബൂർഷ്വാ സമുഹത്തിലെ പുഴുക്കുത്തുകൾ കടന്നുവരാം. അതിനെതിരെയുള്ള ജാഗ്രതയോടെ അപ്പപ്പോൾ തന്നെ നടപടി സ്വീകരിച്ചു പാർടി മുൻപോട്ടു പോകും. പാർടിക്ക് ചേരാത്ത പ്രവണതകളോട് യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ല.

ആരോഗ്യപരമായ കാരണങ്ങൾ ഉള്ളതു കൊണ്ടാണ് ഇപി ജയരാജൻ പാർടിയിൽ നിന്നും അവധിയെടുത്തത്. അതിനു ശേഷം മാസങ്ങൾക്ക് മുൻപ് നടന്ന സംസ്ഥാന കമിറ്റി യോഗത്തിൽ ഇപി ജയരാജനാണ് അധ്യക്ഷത വഹിച്ചത്. മുഖ്യമന്ത്രിക്കെതിരെ യൂത് കോൺഗ്രസ് നടത്തുന്നത് ജനകീയ പിന്തുണയോടുള്ള സമരമല്ല. ചാവേർ സമരമാണ്. ഈ കാര്യം ഞാൻ ആദ്യമേ പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാഹനത്തിനു മുൻപിൽ ചാടി അപകടമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇങ്ങനെ എന്തെങ്കിലും പറ്റിയാൽ കേരളത്തിൽ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അഞ്ചോ പത്തോ ആളുകളെ കൂട്ടിയാണ് കോൺഗ്രസും ബിജെപിയും സമരം നടത്തുന്നത്.

ഗറില്ലാ മോഡൽ സമരം നടത്തുന്നത് ജനങ്ങളെ അണിനിരത്തി നേരിടും. വലിയ ഒരുക്കങ്ങളൊന്നുമില്ലാതെ തുടങ്ങിയ ജനകീയ പ്രതിരോധ ജാഥയ്ക്ക് വൻ ജനപിൻതുണയാണ് ലഭിക്കുന്നത്. വർഗീയതയ്ക്കും കേന്ദ്ര സർകാരിന്റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ ജനമനസിൽ വികാരം ശക്തിപ്പെടുത്താൻ ജാഥയ്ക്കു കഴിഞ്ഞിട്ടുണ്ട്. ജാഥ മുന്നേറുമ്പോൾ ജനസാഗരം തന്നെ ഒഴുകികയത്തുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സ്ഥിരം ജാഥാംഗങ്ങളായ കെടി ജലീൽ, പികെ ബിജു, ജയ്ക് സി തോമസ്, സിപിഎം നേതാക്കളായ എംവി ജയരാജൻ, പികെ ശ്രീമതി, പി ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു.

Keywords: Kannur, News, Kerala, Politics, MV-Govindan, E.P Jayarajan, EP Jayarajan will participate in March: MV Govindan.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia