Follow KVARTHA on Google news Follow Us!
ad

Arrested | റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് 3 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടി; എന്‍ജിനീയറിങ് ബിരുദധാരി പിടിയില്‍

Engineering graduate arrested with drugs #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചേര്‍ത്തല: (www.kvartha.com) റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് വിപണിയില്‍ മൂന്ന് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് എക്‌സൈസ് സംഘം പിടികൂടി. 28 ഗ്രാം എംഡിഎംഎയും 27 ഗ്രാം ഹാഷിഷ് ഓയിലുമായാണ് പിടികൂടിയത്. സംഭവത്തില്‍ എന്‍ജിനീയറിങ് ബിരുദധാരിയായ സംഗീത് അറസ്റ്റിലായി. 

ഗ്രാമിന് 1000 രൂപയ്ക്ക് ബെംഗ്‌ളുറില്‍നിന്ന് വാങ്ങുന്ന എംഡിഎംഎ 9,000 രൂപയ്ക്കാണ് ഇയാള്‍ വില്‍പന നടത്തുന്നത്. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് എന്‍ജിനീയറിങ് ബിരുദധാരിയുടെ അറസ്റ്റ്. പതിവായി ഇയാള്‍ ചേര്‍ത്തലയിലും പരിസരത്തും മയക്കുമരുന്ന്, ട്രെയിനിലും ബൈകിലും എത്തിച്ചു നല്‍കിയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  സംഗീത് എക്‌സൈസ് ഷാഡോ സംഘത്തിന്റെ നീരിക്ഷണത്തിലായിരുന്നു.

Cherthala, News, Kerala, Seized, Arrest, Arrested, Crime, Drugs, Engineering graduate arrested with drugs.

Keywords: Cherthala, News, Kerala, Seized, Arrest, Arrested, Crime, Drugs, Engineering graduate arrested with drugs.

Post a Comment