കൂത്തുപറമ്പ്: (www.kvartha.com) കോളയാട് വയോധികനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കോളയാടിലെ കണിയാന്‍ കുന്നുമ്മല്‍ കെ കെ മൂസ (58) ആണ് മരിച്ചത്. വായന്നൂര്‍ അമ്പലക്കണ്ടി ക്ഷേത്ര പരിസരത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ: റസിയ മക്കള്‍ ഉനൈസ് (യൂത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക് വൈസ് പ്രസിഡന്റ്), നിഥാല്‍, നിഹാദ്, നെഫ്‌സി, നാഫിയ.
Keywords: News, Kerala, Found Dead, Police, Case, Death, Elderly man found dead in well.