Follow KVARTHA on Google news Follow Us!
ad

SC Verdict | മാതാപിതാക്കൾ തമ്മിലുള്ള അവിഹിത തർക്കങ്ങളിൽ ഡിഎൻഎ പരിശോധന അവിശ്വാസം ഉറപ്പിക്കാനുള്ള കുറുക്കുവഴിയായി കാണരുതെന്ന് സുപ്രീം കോടതി; 'പ്രായപൂർത്തിയാകാത്ത കുട്ടികളിൽ മാനസിക ആഘാതം സൃഷ്ടിക്കും'

DNA Testing of a Minor Child Can't Be Used As Shortcut To Establish Infidelity, Says Supreme Court #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി:  (www.kvartha.com) അവിഹിത ആരോപണങ്ങൾ ഉൾപ്പെടുന്ന വൈവാഹിക തർക്കങ്ങളിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഡിഎൻഎ പരിശോധന അവിശ്വാസം ഉറപ്പിക്കാനുള്ള   കുറുക്കുവഴിയായി ഉപയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതിയുടെ സുപ്രധാന വിധി. ഇത് സ്വകാര്യതയ്ക്കുള്ള അവകാശത്തെ ബാധിക്കുമെന്നും മാനസിക ആഘാതത്തിന് കാരണമാകുമെന്നും ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യൻ, ബിവി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ഒരു കുട്ടിയുടെ പിതൃത്വം നേരിട്ട് ഒരു പ്രശ്നമല്ല, എന്നാൽ നടപടികളുമായി ബന്ധപ്പെട്ട കേസിൽ ഒരു കുട്ടിയുടെ ഡിഎൻഎ പരിശോധനയ്ക്ക് യാന്ത്രികമായി കോടതി ഉത്തരവിടുന്നത് ന്യായീകരിക്കാനാവില്ല. പിതൃത്വത്തിന്റെ കാര്യത്തിൽ ഒരു കക്ഷി തർക്കിച്ചാൽ, തർക്കം പരിഹരിക്കാൻ കോടതി ഡിഎൻഎയോ മറ്റേതെങ്കിലും പരിശോധനയോ നടത്താൻ ഉത്തരവിടരുതെന്നും പിതൃത്വത്തിന്റെ വസ്തുത തെളിയിക്കുന്നതിന് മറ്റ് തെളിവുകൾ ഹാജരാക്കാൻ ഇരു കക്ഷികളോടും നിർദേശിക്കണമെന്നും കോടതി പറഞ്ഞു.

New Delhi, News, National, Supreme Court of India, Children, Supreme Court, DNA Testing of a Minor Child Can't Be Used As Shortcut To Establish Infidelity, Says Supreme Court.

അത്തരം തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു നിഗമനത്തിലെത്തുന്നത് അസാധ്യമാണെന്ന് കോടതി കണ്ടെത്തുകയാണെങ്കിൽ അല്ലെങ്കിൽ പ്രശ്‌നം പരിഹരിക്കാൻ കൂടിയേ തീരൂ എന്ന അവസ്ഥയിൽ മാത്രം 
ഡിഎൻഎ പരിശോധനയ്‌ക്ക് നിർദേശങ്ങൾ നൽകാമെന്നും ബെഞ്ച് വ്യക്തമാക്കി. മറ്റൊരു പുരുഷനുമായി വ്യഭിചാര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് നൽകിയ ഹർജിയിൽ രണ്ട് മക്കളിൽ ഒരാൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാകണമെന്ന കുടുംബ കോടതിയുടെ വിധി ശരിവച്ച ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഒരു സ്ത്രീ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി.

ഡിഎൻഎ പരിശോധനയിൽ അവിഹിതമാണെന്ന് കണ്ടെത്തിയാൽ, അത് കുട്ടിക്ക് മാനസികമായി പ്രതികൂലമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് തള്ളിക്കളയാനാവില്ല. പിതാവ് ആരാണെന്ന് അറിയുന്നത് ഒരു കുട്ടിയിൽ മാനസിക ആഘാതം സൃഷ്ടിക്കുന്നു. അച്ഛൻ ആരാണെന്ന് അറിഞ്ഞതിന് ശേഷം, ഇത് ഒരു യുവ മനസിന് എത്ര വലിയ ഞെട്ടലും സമ്മർദവും ഉണ്ടാക്കുമെന്ന് ഊഹിക്കാൻ കഴിയും. പിതൃത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കുട്ടിയുടെ ഐഡന്റിറ്റിയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു.

Keywords: New Delhi, News, National, Supreme Court of India, Children, Supreme Court, DNA Testing of a Minor Child Can't Be Used As Shortcut To Establish Infidelity, Says Supreme Court.

Post a Comment