ന്യൂഡെല്‍ഹി: (www.kvartha.com) കരംപുരയില്‍ മോതി നഗര്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം. ഞായറാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായതെന്നാണ് റിപോര്‍ട്. തീപിടിത്തമുണ്ടായത്. 27 അഗ്‌നി ശമനസേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തി. കരംപുരക്ക് എതിര്‍വശത്തുള്ള രാമ വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായതെന്ന് അഗ്‌നിശമന സേന അറിയിച്ചു.
നിലവില്‍ തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് ഡെല്‍ഹി അഗ്‌നിശമന സേന ഡിവിഷനല്‍ ഓഫീസര്‍ അശോക് കെ ജയ്‌സ്വാള്‍ പറഞ്ഞു. തീപിടിത്തമുണ്ടായത് രാത്രിയായതിനാല്‍ വന്‍ അപകടം ഒഴിവായി. ആര്‍ക്കും അപകടമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Keywords: New Delhi, News, National, Fire, Accident, Delhi: Fire breaks out at factory in Karampura.