Follow KVARTHA on Google news Follow Us!
ad

Seized | സാമ്പത്തിക തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിന്റെ സെലില്‍ മിന്നല്‍ പരിശോധന; പിടിച്ചെടുത്തത് ഒന്നര ലക്ഷം രൂപ വിലയുള്ള ഷൂ, 80,000 രൂപ വിലയുള്ള ജീന്‍സ് തുടങ്ങിയ ആഡംബര വസ്തുക്കള്‍

Conman Sukesh Chandrasekhar Sobs As Jail Authorities Raid His Cell, Luxury Items Recovered #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ന്യൂഡെല്‍ഹി: (www.kvartha.com) സാമ്പത്തിക തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിന്റെ സെലില്‍ മിന്നല്‍ പരിശോധന. ഗൂചിയുടെ ഒന്നര ലക്ഷം രൂപ വിലയുള്ള ഷൂ, 80,000 രൂപ വിലയുള്ള ജീന്‍സ് തുടങ്ങിയവ സുകേഷിന്റെ സെല്ലില്‍ നിന്ന് പിടിച്ചെടുത്തു. ഇതിന്റെ സിസിടിവ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മന്‍ഡോളി ജയിലിലെ സെലിലാണ് ജയിലര്‍ ദീപക് ശര്‍മയും മറ്റ് ചില ഓഫീസര്‍മാരും ചേര്‍ന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്കൊപ്പം മിന്നല്‍ പരിശോധന നടത്തിയത്. സുകേഷ് ചന്ദ്രശേഖറില്‍ നിന്ന് തനിക്ക് കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാന്‍ഡ്‌സ് വെളിപ്പെടുത്തിയിരുന്നു.

New Delhi, News, National, Jail, Raid, Seized, Conman Sukesh Chandrasekhar Sobs As Jail Authorities Raid His Cell, Luxury Items Recovered.

സ്വത്തുക്കള്‍ കണ്ടുകെട്ടിയതിന് പിന്നാലെ ഇഡിയുടെ ചോദ്യം ചെയ്യലിലാണ് ജാക്വിലിന്റെ വെളിപ്പെടുത്തലുകള്‍. തനിക്ക് വേണ്ടി സുകേഷ് നിരവധി തവണ സ്വകാര്യ ഹെലികോപ്റ്ററുകള്‍ വാടകയ്ക്കെടുത്തിട്ടുണ്ടെന്നും ജെറ്റ് വിമാനങ്ങള്‍ ബുക് ചെയ്തിട്ടുണ്ടെന്നും ജാക്വിലിന്‍ ഇഡിക്ക് നല്‍കിയ മൊഴിയില്‍ പറഞ്ഞു.

Keywords: New Delhi, News, National, Jail, Raid, Seized, Conman Sukesh Chandrasekhar Sobs As Jail Authorities Raid His Cell, Luxury Items Recovered.

Post a Comment