കോഴിക്കോട്: (www.kvartha.com) പേരാമ്പ്രയില്‍ സിപിഎമിന്റെ പ്രതിരോധ ജാഥയ്ക്ക് സ്‌കൂള്‍ ബസ് ഉപയോഗിച്ചതായി പരാതി. ഇത് സംബന്ധിച്ച് ഡിഡിഇക്ക് യൂത് കോണ്‍ഗ്രസ് ആണ് പരാതി നല്‍കിയത്. മുതുകാട് സ്‌കൂളിലെ ബസാണ് ഉപയോഗിച്ചത്. വെള്ളിയാഴ്ച പേരാമ്പ്രയിലായിരുന്നു സിപിഎമിന്റെ ജനകീയ പ്രതിരോധ ജാഥ.
ഇതിലേക്ക് ആളെ എത്തിക്കാന്‍ മുതുകാട് സ്‌കൂള്‍ ബസ് ഉപയോഗിച്ചുവെന്നാണ് പരാതി. ഇത് അനധികൃതമാണെന്നും പരാതിയില്‍ പറയുന്നു. വെള്ളിയാഴ്ച രാത്രി തന്നെ ഇത് സംബന്ധിച്ച് പിടിഎയുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് യൂത് കോണ്‍ഗ്രസ് പരാതി നല്‍കിയത്.
Keywords: Kozhikode, News, Kerala, Complaint, CPM, Politics, Complaint that school bus used for CPM's march.