Complaint | ജോലിക്ക് കൂലി ചോദിച്ചതിന് ആദിവാസിയായ മധ്യവയസ്‌കനെ മര്‍ദിച്ചതായി പരാതി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വയനാട്: (www.kvartha.com) ജോലിക്ക് കൂലി ചോദിച്ചതിന് ആദിവാസിയായ മധ്യവയസ്‌കനെ മര്‍ദിച്ചതായി പരാതി. അമ്പലവയല്‍ നീര്‍ച്ചാല്‍ കോളനിയില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. ചീരാല്‍ സ്‌കൂളിലെ ജീവനക്കാരന്‍ അരുണ്‍ ആണ് മര്‍ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
അരുണിന്റെ പറമ്പിലെ കുരുമുളക് പറിച്ചതിന് കൂലി ചോദിച്ചപ്പോള്‍ ബാബുവിനെ മര്‍ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അവശനിലയിലായ ബാബുവിനാണ് നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ അമ്പലവയല്‍ പൊലീസ് കേസെടുത്തു. അതേസമയം ഇതിന് പിന്നാലെ ഇയാള്‍ ഒളിവിലാണെന്നും തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Keywords: Wayanad, News, Kerala, Arrest, Arrested, Complaint that middle-aged man attacked by man for asking for wages for work.