Follow KVARTHA on Google news Follow Us!
ad

Attacked | 'പയ്യന്നൂരിൽ വികസനത്തിന്റെ പേരിൽ വീണ്ടും സ്ഥലം കയ്യേറ്റം'; എതിർത്ത അഭിഭാഷകന്റെ വാഹനങ്ങൾ സിപിഎം പ്രവർത്തകർ തകർത്തതായി പരാതി

Complaint that CPM workers attacks lawyer's vehicles #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂർ: (www.kvartha.com) റോഡുവികസനത്തിന്റെ മറവിൽ പയ്യന്നൂരിൽ സിപിഎം പ്രവർത്തകർ സംഘടിതമായി അക്രമം അഴിച്ചുവിടുന്നതായി ആരോപണം. റോ​ഡ് വി​ക​സ​ന​ത്തി​നാ​യി കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് സ്ഥ​ലം കൈയേറുന്നത് എതിർത്ത അഭിഭാഷകന്റെ വാഹനങ്ങൾ ഇരുട്ടിന്റെ മറവിൽ വീട്ടിൽ അതിക്രമിച്ചു കയറിയ സിപിഎം പ്രവർത്തകർ തകർത്തതായാണ് പുതിയ പരാതി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

സ്ഥലം കയ്യേറുന്നതിനെതിരെ നിയമ പോരാട്ടം നടത്തുന്ന അഡ്വ. മുരളി പള്ളത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ബൈകും തകർത്തതായി പരാതിയിൽ പറയുന്നു. റോഡ് വികസനത്തിനായി സ്ഥലം, ഉടമകളുടെ അനുമതിയില്ലാതെ ഏറ്റെടുക്കുന്നതിനെതിരെ മുരളിയും മറ്റു വീട്ടുകാരും എതിർപ്പ് പ്രകടിപ്പിച്ച് ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു.

Kannur, News, Kerala, CPM, Complaint, Vehicles, Police, Complaint that CPM workers attacks lawyer's vehicles.

ഇതിന്റെ വൈരാഗ്യത്തിൽ ഞായറാഴ്ച അർധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം വാഹനങ്ങൾ തകർക്കുകയായിരുന്നുവെന്നാണ് ആരോപണം. ഞായറഴ്ച മുരളിയുടെ സമ്മതമില്ലാതെ സ്ഥലം ഏറ്റെടുത്തിരുന്നുവെന്നും ഇതു തടയാൻ ശ്രമിച്ച വൈരാഗ്യമാവാം അക്രമത്തിന് കാരണമെന്നും മുരളി പറഞ്ഞു. വിവരമറിഞ്ഞ് പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

പെ​രു​മ്പ - മ​ണി​യ​റ -​ മാ​ത​മം​ഗ​ലം റോ​ഡി​ല്‍ മു​തി​യ​ല​ത്ത് കഴിഞ്ഞ ദിവസം വികസനത്തിന്റെയും പേരിൽ ജെസി​ബി ഉ​പ​യോ​ഗി​ച്ച് വ്യാപകമായി വീട്ടുമതിലുകൾ പൊളിച്ചിരുന്നു. കേ​ണ​ൽ പ​ദ്മ​നാ​ഭ​ന്‍റെ മ​തി​ൽ ഉൾപെടെ ഒ​രു സം​ഘം പൊ​ളി​ച്ചതായാണ് പറയുന്നത്. ഇ​തേ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷാ​വ​സ്ഥ​യും ഉടലെ​ടു​ത്തു. ഞായറാഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ദ്മ​നാ​ഭ​ന്‍റെ പ​രാ​തി​യി​ൽ നൂ​റോ​ളം പേർക്കെതി​രേ പൊ​ലീ​സ് കേ​സെ​ടു​ത്തു. പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി കെഇ പ്രേ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൊലീസും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സ​വും പ്ര​ദേ​ശ​ത്ത് സ്ഥ​ല ഉ​ട​മ​ക​ളു​ടെ അ​നു​മ​തി ഇ​ല്ലാ​തെ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി ചിലരു​ടെ മ​തി​ലു​ക​ൾ പൊ​ളി​ച്ചതായി പരാതിയുണ്ട്. കോ​ട​തി ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് പൊ​ലീ​സി​ന്‍റെ സാന്നിധ്യത്തി​ലാ​ണ് മ​തി​ലു​ക​ൾ പൊ​ളി​ച്ച​തെ​ന്ന് സ്ഥ​ല​മു​ട​മ​ക​ൾ ആ​രോ​പി​ക്കു​ന്നു​ണ്ട്. കി​ഫ്ബി പദ്ധതിയിലുള്‍പെടു​ത്തി 60 കോ​ടി​യോ​ളം രൂ​പ ചി​ല​വി​ല്‍ പെ​രു​മ്പ മു​ത​ല്‍ മ​ണി​യ​റ വ​ഴി മാ​ത​മം​ഗ​ലം വരെയുള്ള റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. നി​ല​വി​ലു​ള്ള എ​ട്ടു​മീ​റ്റ​ര്‍ റോ​ഡ് 12 മീറ്റ​റാ​യി വി​ക​സി​പ്പി​ച്ചു​ള്ള ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.

ന​ഷ്ട​പ​രി​ഹാ​രം​പോ​ലും ല​ഭി​ക്കാ​തെ സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണെന്നാണ് സ്ഥ​ല​മു​ട​മ​ക​ൾ പറയുന്നത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ലി​നെ​തി​രെ അ​മ്പ​ല​ത്ത​റ പ്ര​ദേ​ശ​ത്തെ ചി​ല വീട്ടുകാരുള്‍പെ​ടെ അ​ന്‍​പ​തോ​ളം പേ​ര്‍ ഹൈ​കോ​ട​തി​യേ​യും മു​ന്‍​സീ​ഫ് കോ​ട​തി​യേ​യും സ​മീ​പി​ച്ചി​രി​രു​ന്നു. ഹ​ർ​ജി പ​രി​ഗ​ണിച്ച കോ​ട​തി മ​തി​ൽ പൊ​ളി​ച്ചും മ​റ്റു​മു​ള്ള റോ​ഡ് പ​ണി പാ​ടി​ല്ലെ​ന്ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ ക​ഴി​ഞ്ഞ ദി​വ​സം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് അ​ഞ്ചു പേ​രു​ടെ മ​തി​ലു​ക​ൾ പൊ​ളി​ച്ചുവെന്നാണ് ആരോപണം. ഓരോ ദിവസവും പൊളിക്കുന്ന വീടുകളുടെ ലിസ്റ്റ് പാർടി പ്രവർത്തകരുടെ വാട്സ് ആപ് ഗ്രൂപിലൂടെ പരസ്യമായി പ്രഖ്യാപിച്ചാണ് വീട്ടുമതിൽ പൊളിക്കുന്നതെന്നും ഈ കാര്യം പൊലീസിൽ പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.

Keywords: Kannur, News, Kerala, CPM, Complaint, Vehicles, Police, Complaint that CPM workers attacks lawyer's vehicles.

Post a Comment