Follow KVARTHA on Google news Follow Us!
ad

Assault | കണ്ണൂരില്‍ മുസ്‌ലീം ലീഗ് സമ്മേളനം റിപോർട് ചെയ്യുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരെ മർദിച്ചതായി പരാതി; ക്യാമറ തല്ലി തകര്‍ത്തതായും ആരോപണം

Complaint of assaulting media persons #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റതായി പരാതി. താണ അമാനി ഓഡിറ്റോറിയത്തില്‍ നടന്ന മുസ്‌ലിം ലീഗ് ജില്ലാസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം റിപോർട് ചെയ്യുന്നതിനിടെ ചാനല്‍ റിപോര്‍ടറെയും ക്യാമറമാനെയും മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ മര്‍ദിക്കുകയും ക്യാമറ തകര്‍ക്കുകയും ചെയ്തുവെന്നാണ് പരാതി. കണ്ണൂര്‍ വിഷന്‍ ബ്യൂറോ ചീഫായ മനോജ് മയ്യിലിനും ക്യാമറമാൻ സലീലിനും നേരെയാണ് ആക്രമണം നടന്നതെന്നാണ് ആരോപണം. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ്‌ സംഭവം. 

മുസ്‌ലിംലീഗ് പ്രതിനിധി സമ്മേളനം ഉദ്ഘാടന റിപോര്‍ടിങിനെത്തിയതായിരുന്നു മനോജ് മയ്യിലും സലീലും. ഇതിനുശേഷം രണ്ടു മണിക്കുളള ബുളളറ്റിന് ലൈവ് കൊടുക്കുന്നതിനിടെ, നീ മുസ്‌ലീം ലീഗിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ വാര്‍ത്ത നല്‍കുമോയെന്ന്  പറഞ്ഞു ഒരു സംഘം മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ പാഞ്ഞടുത്ത് മനോജിനെയും സലീലിനെയും മര്‍ദിച്ച ശേഷം ക്യാമറ എറിഞ്ഞു തകര്‍ത്തുവെന്നാണ് ആരോപണം. 

Kannur, News, Kerala, Complaint, Inauguration, Complaint of assaulting media persons.

മറ്റു മാധ്യമപ്രവര്‍ത്തകരാണ് പ്രവര്‍ത്തകരെ പിടിച്ചുമാറ്റിയത്. നേരത്തെ അരിയില്‍ ശുകൂർ വധക്കേസില്‍ പികെ കുഞ്ഞാലിക്കുട്ടി കേസ് അട്ടിമറിക്കാനായി ശ്രമിച്ചുവെന്ന കണ്ണൂരിലെ പ്രമുഖ അഭിഭാഷകനായ ടിപി ഹരീന്ദ്രന്റെ വെളിപ്പെടുത്തല്‍ പുറത്തുകൊണ്ടുവന്നത് മനോജ് മയ്യിലായിരുന്നു. ഇതിന്റെ വൈരാഗ്യം കാരണം മനോജിന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരില്‍ നിന്നും ഭീഷണിയുണ്ടായിരുന്നുവെന്നും ഇതിന്റെ തുടര്‍ച്ചയായാണ് മര്‍ദനമെന്നുമാണ് ആരോപണം.

Keywords: Kannur, News, Kerala, Complaint, Inauguration, Complaint of assaulting media persons.

Post a Comment