എറണാകുളം: (www.kvartha.com) വിവാദങ്ങള്‍ക്കിടെ ചങ്ങമ്പുഴയുടെ മകള്‍ ലളിതയെ വീട്ടിലെത്തി കണ്ട് യുവജന കമീഷന്‍ അധ്യക്ഷ ചിന്താ ജെറോം. ഹൃദയം നിറഞ്ഞ വാത്സല്യത്തോട് കൂടിയാണ് ലളിതാമ്മ സ്വീകരിച്ചതെന്നും മണിക്കൂറുകള്‍ വീട്ടില്‍ ചെലവഴിച്ചതായും ചിന്ത ഫെയ്‌സ്ബുകില്‍ കുറിച്ചു. ലളിത ചങ്ങമ്പുഴയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
അമ്മയും കമീഷന്‍ അംഗങ്ങളായ ഡോ. പ്രിന്‍സി കുര്യാക്കോസും, റെനീഷ് മാത്യുവും ചിന്തയുടെ ഒപ്പമുണ്ടായിരുന്നു.ചങ്ങമ്പുഴയുടെ പ്രശസ്ത കൃതി 'വാഴക്കുല'യുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് ചിന്തയുടെ പിഎച് ഡി ഗവേഷണപ്രബന്ധത്തില്‍ തെറ്റായി ഉള്‍പെടുത്തിയത് വിവാദമായിരുന്നു. ചിന്ത ജെറോമിന്റെ പ്രബന്ധം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലളിത ചങ്ങമ്പുഴയും രംഗത്തെത്തിയിരുന്നു.
ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
ശ്രീ. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ഇളയമകള്‍ ശ്രീമതി ലളിത ചങ്ങമ്പുഴയെ വീട്ടിലെത്തി കണ്ടു. ഹൃദയം നിറഞ്ഞ വാത്സല്യത്തോടു കൂടിയാണ് ലളിതാമ്മ സ്വീകരിച്ചത്. മണിക്കൂറുകള്‍ വീട്ടില്‍ ചെലവഴിച്ചു. അമ്മയും കമ്മീഷന്‍ അംഗങ്ങളായ ഡോ. പ്രിന്‍സികുര്യാക്കോസും, റെനീഷ് മാത്യുവും ഒപ്പമുണ്ടായിരുന്നു. എറണാകുളം വരുമ്പോഴെല്ലാം വീട്ടില്‍ എത്തണമെന്ന സ്‌നേഹനിര്‍ഭരമായ വാക്കുക്കള്‍ പറഞ്ഞാണ് അമ്മ യാത്ര അയച്ചത്.
ഒത്തിരി സ്‌നേഹം, വീണ്ടും വരാം...
Keywords: Ernakulam, News, Kerala, Visit, Facebook, House, Chinta Jerome visits Changampuzha's daughter Lalitha.