Accident | ഛത്തീസ്ഗഢില്‍ ട്രകും പികപ് വാഹനവും കൂട്ടിയിടിച്ച് അപകടം; 4 കുട്ടികള്‍ ഉള്‍പെടെ 11 പേര് മരിച്ചു, 15 പേര്‍ക്ക് പരുക്ക്
Feb 24, 2023, 09:34 IST
റാഞ്ചി: (www.kvartha.com) ഛത്തീസ്ഗഢിലെ ഭട്ടപാറയിലുണ്ടായ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ ഉള്‍പെടെ 11 പേര് മരിച്ചു. അപകടത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ട്രകും പികപ് വാഹനവും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
വ്യാഴാഴ്ച രാത്രി ഭട്ടപാരയിലെ ബലോഡ ബസാറിലാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റവരെ വിദഗ്ദ്ധ ചികിത്സക്കായി റായ് പൂരിലേക്ക് മാറ്റും. മരിച്ചവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Keywords: News, National, Injured, Accident, Death, Chhattisgarh: 11 killed, several injured in collision between truck and pickup van.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.