Follow KVARTHA on Google news Follow Us!
ad

School Admission | ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് നിര്‍ബന്ധമെന്ന് സംസ്ഥാനങ്ങള്‍ക്ക് വീണ്ടും നിര്‍ദേശം നല്‍കി കേന്ദ്രം

Central govt asks all state government to mandatorily follow 6 year age for 1st standard admission #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ന്യൂഡെല്‍ഹി: (www.kvartha.com) ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിര്‍ബന്ധമെന്ന് സംസ്ഥാനങ്ങള്‍ക്ക് വീണ്ടും നിര്‍ദേശം നല്‍കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കേരളമടക്കം പല സംസ്ഥാനങ്ങളും നിര്‍ദേശം നടപ്പാക്കാത്ത സാഹചര്യത്തിലാണ് വീണ്ടും നിര്‍ദേശം നല്‍കിയത്.

കേരളത്തില്‍ കേന്ദ്രീയ വിദ്യാലായങ്ങള്‍ മാത്രമാണ് ആറ് വയസ് നിര്‍ദേശം നടപ്പാക്കിയത്. 2020 ല്‍ നടപ്പാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ വിദ്യാഭ്യാസ രീതി 5+3+3+4 എന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. അതായത്, മൂന്നാമത്തെ വയസില്‍ കെജി വിദ്യാഭ്യാസം. ആറ് വയസില്‍ ഒന്നാം ക്ലാസ്.

New Delhi, News, National, Central Government, Education, Central govt asks all state government to mandatorily follow 6 year age for 1st standard admission.

പിന്നീട് ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ ഒരു സമ്പ്രദായം എന്ന അടിസ്ഥാനത്തിലാണ് പുതിയ വിദ്യാഭ്യാസ നയം നടപ്പാക്കിയിരിക്കുന്നത്. ഈ നയം നടപ്പിലാക്കുന്നതിന് ഒന്നാം ക്ലാസിലെ പ്രവേശനത്തിന് ആറ് വയസ് പൂര്‍ത്തിയായിരിക്കണം. എന്നാല്‍ കേരളത്തില്‍ അഞ്ചാം വയസില്‍ തന്നെ ഒന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കും.

ഇത് നടപ്പിലാക്കണമെന്ന് കാട്ടിയാണ് കേന്ദ്രസര്‍കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം എന്‍സിആര്‍ടി സിലബസ് പിന്തുടരുന്ന കേന്ദ്രീയ വിദ്യാലയങ്ങളില്‍ കേരളത്തില്‍ ഈ മാനദണ്ഡം നടപ്പാക്കിയിട്ടുണ്ട്.

Keywords: New Delhi, News, National, Central Government, Education, Central govt asks all state government to mandatorily follow 6 year age for 1st standard admission.

Post a Comment