തിരുവനന്തപുരം: (www.kvartha.com) വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി ബസ് ഉടമകള്‍. ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ ആവശ്യവുമായി ബസുടമകള്‍ മുന്നോട്ടുവന്നത്. സര്‍കാര്‍ വഴങ്ങിയില്ലെങ്കില്‍ സമരം വേണ്ടി വരുമെന്നും സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.
ഡീസല്‍ വില വര്‍ധനവ് അംഗീകരിക്കാകില്ലെന്ന് ഓള്‍ കേരള ബസ് ഓപറേറ്റര്‍സ് ഓര്‍ഗനൈസേഷന്‍ ജെനറല്‍ സെക്രടറി ടി ഗോപിനാഥന്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധനവ് ഉള്‍പെടെ യാത്ര നിരക്ക് അടിയന്തരമായി വര്‍ധിപ്പിക്കാത്ത പക്ഷം ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള ബജറ്റ് പ്രഖ്യാപനത്തിനെതിരെ വലിയ വിമര്‍ശനം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
Keywords: Thiruvananthapuram, News, Kerala, Government, Students, bus, Budget, Bus owners want to increase concession fare for students.