Bus Owners | 'വിദ്യാര്‍ഥികളുടെ കണ്‍സെന്‍ഷന്‍ ചാര്‍ജ് കൂട്ടണം'; കലക്ടറേറ്റിലേക്ക് മാര്‍ചും പ്രതിഷേധ ധര്‍ണയും നടത്തി ബസുടമകള്‍

 


കണ്ണൂര്‍: (www.kvartha.com) വിദ്യാര്‍ഥികളുടെ കണ്‍സെന്‍ഷന്‍ ചാര്‍ജ് കൂട്ടണമെന്ന് ആവശ്യപ്പെട്ട് ബസുടമകള്‍ കണ്ണൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും പ്രതിഷേധ ധര്‍ണയും നടത്തി. ഒരു കാലത്ത് ബസ് മുതലാളിമാര്‍ നാട്ടിലെ സാമൂഹ്യ കാര്യങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നവരായിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനങ്ങള്‍ക്ക് ഇവരോട് സഹതാപമാണ്. കാരണം ജീവിതത്തിന്റെ രണ്ട് അറ്റങ്ങള്‍  തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുകയാണെന്ന് മേയര്‍ പറഞ്ഞു. 

വിദ്യാര്‍ഥികളുടെ കണ്‍സഷന്‍സ് ചാര്‍ജ് മിനിമം അഞ്ച് രൂപയാക്കുക, ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷന്‍ റിപോര്‍ട് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബസുടമകള്‍ കലക്ട്രേറ്റ് മാര്‍ചും ധര്‍ണയും നടത്തി. കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ബസ് ഓപറേറ്റേര്‍സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വേലായുധന്‍ അധ്യക്ഷത വഹിച്ചു.

Bus Owners | 'വിദ്യാര്‍ഥികളുടെ കണ്‍സെന്‍ഷന്‍ ചാര്‍ജ് കൂട്ടണം'; കലക്ടറേറ്റിലേക്ക് മാര്‍ചും പ്രതിഷേധ ധര്‍ണയും നടത്തി ബസുടമകള്‍

ജില്ലാ ജനറല്‍ സെക്രടറി രാജ് കുമാര്‍ കരുവാരത്ത്, ഭാരവാഹികളായ പി പി മോഹനന്‍, ടി എം സുധാകരന്‍, കെ ഗംഗാധരന്‍, ടി കെ രമേശ് കുമാര്‍, മൂസ്സ, കെ പ്രേമനാഥന്‍, കെ ഗോവിന്ദന്‍, രാഷ്ട്രീയ പാര്‍ടി നേതാക്കളായ താവം ബാലകൃഷ്ണന്‍, വി വി ശശീന്ദ്രന്‍, എം എ കരീം, ജ്യോതിര്‍ മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

Keywords:  Kannur, News, Kerala, March, Dharna, Students, bus, Bus owners conducted collectorate march and dharna.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia