Follow KVARTHA on Google news Follow Us!
ad

Jobs | ഉദ്യോഗാർഥികൾക്ക് അവസരം: ബിഎസ്എഫിൽ കോൺസ്റ്റബിൾ ആവാം; 69,100 രൂപ വരെ ശമ്പളം; അറിയാം വിശദമായി

BSF Recruitment 2023 bumper vacancies: Apply for 1410 Constable (Tradesman) posts #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിന് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികൾക്ക് ബിഎസ്എഫിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ബിഎസ്എഫ് വെബ്‌സൈറ്റിൽ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനകം ആണ്.

New Delhi, News, National, Job, Army, BSF Recruitment 2023 bumper vacancies: Apply for 1410 Constable (Tradesman) posts.

ഒഴിവുകളുടെ വിശദാംശങ്ങൾ

ആകെ ഒഴിവുകൾ - 1410
(പുരുഷന്മാർക്ക്: 1343 പോസ്റ്റുകൾ
സ്ത്രീകൾക്ക്: 67 പോസ്റ്റുകൾ)

യോഗ്യത 

അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസോ തത്തുല്യമോ പാസായിരിക്കണം. കൂടുതൽ വിശദാംശങ്ങൾക്ക് നോട്ടിഫിക്കേഷൻ പരിശോധിക്കുക. പ്രായപരിധി 18 നും 25 നും ഇടയിൽ ആയിരിക്കണം.

ശമ്പളം 

21,700 - 69,100 (ലെവൽ 3)

എങ്ങനെ അപേക്ഷിക്കാം 

1. ഔദ്യോഗിക സൈറ്റ് rectt(dot)bsf(dot)gov(dot)in സന്ദർശിക്കുക.
2. ഹോം പേജിലെ കോൺസ്റ്റബിൾ ട്രേഡ്സ്മാൻ പോസ്റ്റുകളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. ആവശ്യമായ വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
4. അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.
5. submit ക്ലിക്ക് ചെയ്യുക.
6. കൂടുതൽ ആവശ്യത്തിനായി കോപ്പി സൂക്ഷിക്കുക.

Keywords: New Delhi, News, National, Job, Army, BSF Recruitment 2023 bumper vacancies: Apply for 1410 Constable (Tradesman) posts.

Post a Comment