Follow KVARTHA on Google news Follow Us!
ad

Flight Delayed | 'വിന്‍ഡോസീറ്റിന് വേണ്ടി സ്ത്രീകള്‍ തമ്മില്‍ സംഘര്‍ഷം'; വിമാനം 2 മണിക്കൂര്‍ വൈകി

Brazil flight delayed for 2 hours after women fight over window seat #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ബ്രസീലിയ: (www.kvartha.com) വിന്‍ഡോസീറ്റിന് വേണ്ടി സ്ത്രീകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാനം രണ്ട് മണിക്കൂര്‍ വൈകിയതായി റിപോര്‍ട്. ബ്രസീലിലെ ഗോല്‍ എയര്‍ലൈന്‍സിലാണ് സംഭവമുണ്ടായത്. ടേക് ഓഫിന് തൊട്ട് മുമ്പായിരുന്നു അനിഷ്ട സംഭവങ്ങളുണ്ടായതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

സാല്‍വദോറില്‍ നിന്നും സാവോ പോളോയിലേക്ക് പറക്കാനിരുന്ന വിമാനത്തിലാണ് സംഭവമുണ്ടായത്. ഭിന്നശേഷിക്കാരനായ മകനൊടൊപ്പമെത്തിയ സ്ത്രീ മറ്റൊരു സ്ത്രീയോട് സീറ്റ് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അവര്‍ ഇതിന് തയാറായില്ല. തുടര്‍ന്ന് ഇവരെ കുട്ടിയോടൊപ്പമെത്തിയ സ്ത്രീ മര്‍ദിക്കുകയായിരുന്നുവെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. 

News, World, Flight, Women, Brazil, Brazil flight delayed for 2 hours after women fight over window seat.

ഇതോടെ ഫ്‌ലൈറ്റ് അറ്റന്‍ഡന്റും കാബിന്‍ ക്രൂ അംഗങ്ങളും ഇടപ്പെട്ടു. എന്നാല്‍, രണ്ട് സ്ത്രീകളുടേയും കുടുംബാംഗങ്ങള്‍ കൂടി പങ്കുചേര്‍ന്നതോടെ വിമാനത്തില്‍ രൂക്ഷമായ സംഘര്‍ഷമുണ്ടായി. പിന്നീട് പ്രശ്‌നം പരിഹരിച്ച് രണ്ട് മണിക്കൂറിന് ശേഷമാണ് വിമാനം യാത്ര തുടര്‍ന്നതെന്നും റിപോര്‍ടുകള്‍ പറയുന്നു.

Keywords: News, World, Flight, Women, Brazil, Brazil flight delayed for 2 hours after women fight over window seat.

Post a Comment