Injured | സൗഹൃദ ക്രിക്കറ്റ് മത്സരത്തിനിടെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടിച്ച പന്തിൽ ബിജെപി പ്രവർത്തകന് പരുക്കേറ്റു; അപകടം സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിനിടെ

 


ഭോപ്പാൽ: (www.kvartha.com) രേവയിൽ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ പുതുതായി നിർമിച്ച ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിനിടെ കേന്ദ്രമന്ത്രി ജോതിരാദിത്യ സിന്ധ്യ അടിച്ച പന്തുകൊണ്ട് ബിജെപി പ്രവർത്തകന് പരിക്കേറ്റു. വികാസ് മിശ്ര എന്നയാൾക്കാണ് പരുക്കേറ്റത്. മന്ത്രിയടിച്ച പന്ത് പിടിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ജ്യോതിരാദിത്യ സിന്ധ്യ സൗഹൃദ ക്രിക്കറ്റ് മത്സരം കളിക്കുകയായിരുന്നു. അതിനിടയിലാണ് അപകടം നടന്നത്. മിശ്രയുടെ വലത് കണ്ണിന് മുകളിൽ പന്ത് വീണാണ് പരുക്കേറ്റത്. സംഭവത്തിന് തൊട്ടുപിന്നാലെ സിന്ധ്യ ബിജെപി പ്രവർത്തകനെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Injured | സൗഹൃദ ക്രിക്കറ്റ് മത്സരത്തിനിടെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടിച്ച പന്തിൽ ബിജെപി പ്രവർത്തകന് പരുക്കേറ്റു; അപകടം സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിനിടെ

കേന്ദ്രമന്ത്രി തന്നെ ആശു​പത്രിയിലെത്തി ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു. ചികിത്സയ്ക്ക് ശേഷം ബിജെപി പ്രവർത്തകന്റെ നില മെച്ചപ്പെട്ടതിനാൽ ആശുപത്രി വിട്ടു. ഇയാൾക്ക് നിരവധി സ്റ്റിച്ചുകളുള്ളതായി റിപ്പോർട്ടുണ്ട്.

Keywords:  News, National, Inauguration, BJP, Injured, BJP Worker Injured By Ball Hit By Minister Jyotiraditya Scindia During Cricket Match.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia