SWISS-TOWER 24/07/2023

Disqualified | പുന്നോല്‍ ഹരിദാസന്‍ വധക്കേസില്‍ പ്രതിയായ ബിജെപി കൗണ്‍സിലറെ അയോഗ്യനാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) തലശേരി നഗരസഭാ കൗണ്‍സിലറും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ ലിജേഷിനെ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും അയോഗ്യനാക്കി. സ്ഥിരമായ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ കൗണ്‍സില്‍ ചട്ടപ്രകാരമാണ് നടപടി. തുടര്‍ചയായി  ആറ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ അയോഗ്യനാക്കാമെന്നാണ് ചട്ടം. 
Aster mims 04/11/2022

ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന നഗരസഭായോഗത്തില്‍ 30-ാമത്തെ അജെന്‍ഡയിലാണ് ഈക്കാര്യം രേഖപ്പെടുത്തിയത്. മഞ്ഞോടി പതിനേഴാം വാര്‍ഡിലെ കൗണ്‍സിലറായ ലിജേഷ് സിപിഎം പ്രവര്‍ത്തകനായ പുന്നോലിലെ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ്. 2022-ഫെബ്രുവരി 21ന് പുലര്‍ചെയാണ് കൊലപാതകം നടന്നത്. തുടര്‍ന്ന് അറസ്റ്റിലായ ലിജേഷ് ഇന്നും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇയാള്‍ നല്‍കിയ ജാമ്യഹര്‍ജി ഹൈകോടതിയും തളളിയിരുന്നു.

Disqualified | പുന്നോല്‍ ഹരിദാസന്‍ വധക്കേസില്‍ പ്രതിയായ ബിജെപി കൗണ്‍സിലറെ അയോഗ്യനാക്കി

Keywords:  Kannur, News, Kerala, BJP, Politics, Case, BJP councilor accused in Punnol Haridasan murder case disqualified.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia