Follow KVARTHA on Google news Follow Us!
ad

Arrested | 'ഭാര്യയെ മുത്വലാഖ് ചൊല്ലിയതിന് ശേഷം രാജ്യം വിടാനാരുങ്ങി'; ഡോക്ടര്‍ അറസ്റ്റില്‍

Bengaluru | Delhi man gives triple talaq to wife, arrested #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ബെംഗ്‌ളൂറു: (www.kvartha.com) ഭാര്യയെ മുത്വലാഖ് ചൊല്ലിയതിന് ശേഷം രാജ്യം വിടാനാരുങ്ങിയെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. 2022 ഒക്ടോബര്‍ 13ന് നടന്ന സംഭവം 36കാരിയായ ഭാര്യ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവന്നതെന്ന് ഡെല്‍ഹി പൊലീസ് പറഞ്ഞു. 2023 ഫെബ്രുവരിയിലാണ് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് മുത്തലാഖ് നിയമവിരുദ്ധമാക്കിയ 2019ലെ നിയമപ്രകാരം പൊലീസ് ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം ഡോക്ടറുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ലെന്നാണ് റിപോര്‍ട്.

പൊലീസ് പറയുന്നത്: 2020ല്‍ വിവാഹിതരായ ഇരുവരും ലജ്പത് നഗറിലാണ് താമസിച്ചിരുന്നത്. ദമ്പതികള്‍ക്കു മക്കളില്ല. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ചു മാസങ്ങള്‍ക്കുള്ളില്‍, തനിക്ക് പരീക്ഷയ്ക്ക് തയാറെടുക്കാനുണ്ടെന്നും പഠനത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും പറഞ്ഞ് ഡെല്‍ഹിയുടെ മറ്റൊരു ഭാഗത്തേക്ക് മാറിത്താമസിച്ചു. കല്യാണ്‍പുരിയിലെ ഈസ്റ്റ് വിനോദ് നഗറിലേക്കാണ് ഇയാള്‍ ഒറ്റയ്ക്ക് താമസം മാറിയത്. യുവതി ലജ്പത് നഗറിലും തുടര്‍ന്നുവെന്ന് പരാതിയില്‍ഡ പറയുന്നു.

News, National, Arrest, Arrested, Crime, Doctor, Bengaluru | Delhi man gives triple talaq to wife, arrested.

എന്നാല്‍ പുതിയ സ്ഥലത്തേക്ക് മാറിയതോടെ ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13ന് യുവതി ഭര്‍ത്താവ് താമസിക്കുന്ന കല്യാണ്‍പുരിയിലെ വീട്ടിലെത്തിയപ്പോഴാണ് ഭര്‍ത്താവിനൊപ്പം മറ്റൊരു സ്ത്രീയെ കണ്ടത്. ഒപ്പം ജോലി ചെയ്തിരുന്ന വനിതാ ഡോക്ടറുമായി ഭര്‍ത്താവിന് രഹസ്യബന്ധം ഉണ്ടായിരുന്നുവെന്നും ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് തന്നെ ക്രൂരമായി മര്‍ദിക്കുകയും മുത്വലാഖ് ചൊല്ലിയതെന്നും യുവതി പരാതിയില്‍ പറഞ്ഞു. അതേസമയം, യുവതിക്കൊപ്പം ജീവിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ മുത്തലാഖ് ചൊല്ലിയതെന്നാണ് ഡോക്ടര്‍ പൊലീസിനോട് പറഞ്ഞത്.

Keywords: News, National, Arrest, Arrested, Crime, Doctor, Bengaluru | Delhi man gives triple talaq to wife, arrested.

Post a Comment