തിരുവനന്തപുരം: (www.kvartha.com) വര്‍ക്കലയില്‍ മൂന്ന് വയസുകാരിയെ മര്‍ദിച്ചെന്ന കേസില്‍ മുത്തശ്ശിയും അച്ഛനും അറസ്റ്റില്‍. സംഭവത്തിന് പിന്നാലെ ജുവനൈല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരം ഗുരുതര വകുപ്പുകള്‍ ചുമത്തി കുട്ടിയുടെ അച്ഛനേയും മുത്തശ്ശിയെയും പ്രതിചേര്‍ത്ത് വര്‍ക്കല പൊലീസ് നേരത്തെ കേസെടുത്തിരുന്നു. തിങ്കളാഴ്ച രാവിലെ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യം പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പ്ലേ സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചതിന് വീടിനടുത്തെ ഇടവഴിയില്‍വെച്ച് മുത്തശി കുഞ്ഞിനെ പൊതിരെ തല്ലുകയായിരുന്നുവെന്നാണ് വിവരം. വര്‍ക്കല കല്ലുമലക്കുന്നിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പ്ലേ സ്‌കൂളിലേക്കുള്ള വഴിയില്‍ വെച്ച് കുട്ടിയെ മുത്തശി പൊതിരെ അടിക്കുകയായിരുന്നു.
അതേസമയം ഇത്തരത്തില്‍ മുത്തശ്ശിയും അച്ഛനും കുട്ടിയെ മര്‍ദിക്കുന്നത് പതിവെന്ന് നാട്ടുകാര്‍ പറയുന്നു. ദൃശ്യങ്ങളെടുത്ത അയല്‍വാസി പരിചയക്കാര്‍ക്ക് കൈമാറിയതോടെ സാമൂഹമാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിച്ചു. നാട്ടുകാരനായ പൊതുപ്രവര്‍ത്തകന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Keywords: Thiruvananthapuram, News, Kerala, Arrest, Arrested, Police, Accused, Crime, Child, Attack against 3 year old girl; Two arrested.