ഗുവാഹതി: (www.kvartha.com) ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തിന്റെ ആക്രമണത്തില്‍ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര പരുക്ക്. രക്ഷാപ്രവര്‍ത്തിന് എത്തിയ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ സുശീല്‍ കുമാര്‍ താക്കൂരിയയ്ക്കും മറ്റൊരു ഉദ്യോഗസ്ഥനുമാണ് പരുക്കേറ്റതെന്നാണ് റിപോര്‍ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
അസമിലെ ഗോലാഘട്ടിലെ മോഹിമ ഗാവിലാണ് സംഭവം. കാണ്ടാമൃഗത്തെ കണ്ട് പരിഭ്രാന്തിയിലായ ആളുകള്‍ ഉടന്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം അസമിലെ ഗോലാഘട്ട് ജില്ലയില്‍ 75 വയസുള്ള ഒരാള്‍ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Keywords: News, National, attack, Injured, hospital, Animals, Assam: Two forest officials injured in rhino attack