ഗുവാഹതി: (www.kvartha.com) അസമില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും പിന്നീട് കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്‌തെന്ന കേസില്‍ യുവതി അറസ്റ്റില്‍. ബന്ദാന കാലിത എന്ന യുവതിയാണ് അറസ്റ്റിലായത്. അതേസമയം, ധന്‍ജിര് ദേക, അരൂപ് ദാസ് എന്നിവരെയും സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബന്ദാനയുടെ ഭര്‍ത്താവ് അമരേന്ദ്ര ഡെ, അമ്മ ശങ്കരി ഡെ എന്നിവരാണ് ഏഴ് മാസം മുമ്പ് കൊല്ലപ്പെട്ടത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഭര്‍ത്താവ് അമരേന്ദ്ര ഡെയെയും അമ്മ ശങ്കരി ഡെയെയും കൊന്ന ശേഷം ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ദാന നൂണ്‍മതി പൊലീസ് സറ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായിരുന്നില്ല. പിന്നീട് കുറച്ച് കാലങ്ങള്‍ക്ക് ശേഷം അമരേന്ദ്രയുടെ ബന്ധു മറ്റൊരു പരാതി നല്‍കുകയും അതില്‍ അമരേന്ദ്രയുടെ ഭാര്യയ്ക്ക് നേരെ സംശയമുന്നയിക്കുകയും ചെയ്തു.
തുടര്‍ന്ന് വീണ്ടും അന്വേഷണം നടത്തുകയും ഇവരെ ചോദ്യം ചെയ്തതിലൂടെ കൊലപാതകം തെളിയുകയുമായിരുന്നു. മൃതദേഹം കഷ്ണങ്ങളാക്കിയ ശേഷം പോളിതീന്‍ ബാഗില്‍ പാക് ചെയ്ത് മേഘാലയയിലെ കാട്ടില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു. അവിടെ നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെത്തി.
Keywords: News, National, Found, Killed, Dead Body, Arrested, Woman, Police, Assam: Man and lady killed; Woman arrested.